വര്‍ഷമാപിനി
സപ്തനിറങ്ങളില്‍ സൂര്യപ്രഭാവം
ദിക്കരണികളില്‍ രഥ, ചാമരങ്ങള്‍
ഹിമകണങ്ങളില്‍ പുകമറകളില്‍
നിറഞ്ഞു നില്‍ക്കയാണനന്ത ചാരുത.
നിരനിരയായി പറന്നു പോകുന്നു
ചിറകണിഞ്ഞ കാര്‍മുകിലുകള്‍
ദൂരെ പരവതാനികള്‍ വിരിച്ചു
സ്വീകരിച്ചിരുത്തുന്നു, മലനിരകളില്‍
തീപ്പുകഞ്ഞു നീറുന്ന ചുവന്ന കാടുകള്‍
ദുരിത ബാധിതര്‍ മരങ്ങള്‍
വേനലിന് വറുതികള്‍ പേറും മൃഗങ്ങള്‍
മൂകത വെടിഞ്ഞു പ്രാര്‍ഥനാനിരതരാകുന്ന
കിളികള്‍ കീടങ്ങള്‍
പെരുമഴക്കെന്നും ഉടയവര്‍ക്കുള്ളില്‍
ഉരുകിത്തീരുന്നു പെയ്ത്തുകള്‍ .
ഒരിറ്റു ദാഹവും അതിന്റെ മോഹവും
അടക്കിവയ്ക്കുവാനറിയാത്ത
നര, രുധിര ദാഹികള്‍ക്കിടയിലും
മാംസ രുചികള്‍ വില്‍ക്കുന്ന തെരുവിലും
കുരുന്നു ജീവനെ കവര്‍ന്നെടുക്കുവോര്‍
കൂടുകൂട്ടുന്ന ചതുപ്പിലും
സഹന സങ്കടം തിരിച്ചറിയാത്ത
തൃണ സമാനങ്ങള്‍ക്കിടയിലും
വികൃത ഭാവങ്ങള്‍ ഉറഞ്ഞു തുള്ളുന്ന
അതിരു തെറ്റിയ വഴിയിലും
ഇരമ്മദങ്ങളാലുണരും വാനവും
ഇരമ്പലോടംബു കണങ്ങളും
അനന്തകാരുണ്യകാലങ്ങള്
അങ്ങകലെ പോയി മറയുന്നു?
ദുരിതവാഹകര്‍ക്കിടയില്‍ നീര്‍വറ്റി
പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
ഹൃദയതാളത്തില്‍ പുതുമഴയുടെ
ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
പുഴയെന്നതിനെ പുകഴ്ത്തുന്നു.
.................................................................................
* ഇരമ്മദം - ഇടിത്തീ
* അംബുകണം - മഴത്തുള്ളി
.................................................................................
43 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
ഉടല് ഉയര്‍ത്താനാവാതെ ഇഴഞ്ഞുനീങ്ങുന്ന പുഴ.....
അതിമനോഹരം....
പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
ഹൃദയതാളത്തില്‍ പുതുമഴയുടെ
ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
പുഴയെന്നതിനെ പുകഴ്ത്തുന്നു.
ഉറക്കെ ചൊല്ലാൻ കഴിയുന്ന താളമുള്ള വരികൾ
പ്രകൃതിയെ തൊട്ടുണർത്തിയ വരികൾ.
പ്രകൃതിയുടെ ഇപ്പോഴത്തെ
പരിതാപകരമായ അവസ്ഥയും
മനോഹരമായി പറഞ്ഞു
ഈ വരികൾ ഹൃദയഹാരിയായി
നിരനിരയായി പറന്നു പോകുന്നു
ചിറകണിഞ്ഞ കാര്‍മുകിലുകള്‍
ദൂരെ പരവതാനികള്‍ വിരിച്ചു
സ്വീകരിച്ചിരുത്തുന്നു, മലനിരകളില്‍
തീപ്പുകഞ്ഞു നീറുന്ന ചുവന്ന കാടുകള്‍
ദുരിത ബാധിതര്‍ മരങ്ങള്‍
വേനലിന് വറുതികള്‍ പേറും മൃഗങ്ങള്‍
മൂകത വെടിഞ്ഞു പ്രാര്‍ഥനാനിരതരാകുന്ന
കിളികള്‍ കീടങ്ങള്‍
പെരുമഴക്കെന്നും ഉടയവര്‍ക്കുള്ളില്‍
ഉരുകിത്തീരുന്നു പെയ്ത്തുകള്‍
നാളെ ഇല്ലാ
അടക്കിവയ്ക്കുവാനറിയാത്ത
നര, രുധിര ദാഹികള്‍ക്കിടയിലും
മാംസ രുചികള്‍ വില്‍ക്കുന്ന തെരുവിലും
കുരുന്നു ജീവനെ കവര്‍ന്നെടുക്കുവോര്‍
മനോഹരമായിട്ടുണ്ട് കേട്ടൊ ഭായ്
//ദുരിതവാഹകര്‍ക്കിടയില്‍ നീര്‍വറ്റി
പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
ഹൃദയതാളത്തില്‍ പുതുമഴയുടെ
ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
പുഴയെന്നതിനെ പുകഴ്ത്തുന്നു.//
ഇഷ്ടമായി
'ദുരിതവാഹകര്‍ക്കിടയില്‍ നീര്‍വറ്റി
പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
ഹൃദയതാളത്തില്‍ പുതുമഴയുടെ
ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
പുഴയെന്നതിനെ പുകഴ്ത്തുന്നു.'
വരികള്‍ ഹൃദ്യം
അടക്കിവയ്ക്കുവാനറിയാത്ത
നര, രുധിര ദാഹികള്‍ക്കിടയിലും
മാംസ രുചികള്‍ വില്‍ക്കുന്ന തെരുവിലും
കുരുന്നു ജീവനെ കവര്‍ന്നെടുക്കുവോര്‍ aksharangalkondoru maayaajaalam ee kavitha all the best
കണ്ടാലറിയാഞ്ഞിന്നെന്തേ, വിവശയായ്..
എന്നിട്ടും,
പുഴയെന്നതിനെ പുകഴ്ത്തുന്നു.!!സത്യം..!!
നല്ല കവിത. ഇഷ്ടമായി.
ശുഭാശംസകൾ സർ..
പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
ഹൃദയതാളത്തില്‍ പുതുമഴയുടെ
ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
പുഴയെന്നതിനെ പുകഴ്ത്തുന്നു.
തീക്ഷ്ണമായ വരികള്‍
നല്ല കവിത
ആശംസകള്‍
ബ്ലോഗ് കലക്കി ട്ടോ....
അതുകൊണ്ട് പിന്നേയും വായിച്ചു, അവസാനമെത്തിയപ്പോഴാണ് പുഴയെ പറ്റിയാണെന്ന് എനിക്ക് ഉറപ്പായത്. അത് താങ്കളുടെ കവിതയുടെ കുഴപ്പമല്ല ട്ടോ, എനിക്ക് ഈ കവിതകൾ അർത്ഥം മനസ്സിലാക്കി വായിക്കാനറിഞ്ഞുകൂട. നന്നായിരിക്കുന്നു എന്ന് പറയാനേ അറിയൂ.
ആശംസകൾ.
എനിക്കും ഇഷ്ടായി മുഹമ്മദ് ഭായ് .
മനോഹരം .
സ്നേഹാശംസകൾ
പിടഞ്ഞു വീണൊരുപിടി മണല്‍ത്തരി
ഹൃദയതാളത്തില്‍ പുതുമഴയുടെ
ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
പുഴയെന്നതിനെ പുകഴ്ത്തുന്നു.
Good. Really good. I have been to yr village recently. I could not inform due want of mail id nor tel nr.
തിടുക്ക പ്പെടുന്ന കവിത ....നന്നായിരിക്കുന്നു ആശംസകൾ .
ചിലമ്പണിഞ്ഞുടല്‍ ഉയര്‍ത്താനാവാതെ
പുഴുക്കളായ് മണ്ണില്‍ ഇഴഞ്ഞു നീങ്ങുന്നു.
പുഴയെന്നതിനെ പുകഴ്ത്തുന്നു.'....
അവസാന വരികൾ എത്ര തീക്ഷ്ണം
അതിരു തെറ്റിയ വഴിയിലും
ഇരമ്മദങ്ങളാലുണരും വാനവും
ഇരമ്പലോടംബു കണങ്ങളും"
ഇഷ്ടമായി
ദുരിത ബാധിതര്‍ മരങ്ങള്‍
വേനലിന് വറുതികള്‍ പേറും മൃഗങ്ങള്‍
മൂകത വെടിഞ്ഞു പ്രാര്‍ഥനാനിരതരാകുന്ന
കിളികള്‍ കീടങ്ങള്‍
പെരുമഴക്കെന്നും ഉടയവര്‍ക്കുള്ളില്‍
ഉരുകിത്തീരുന്നു പെയ്ത്തുകള്‍ .... പറയാതെ വയ്യ മാഷെ വരികള്‍ അത്രയ്ക്ക് മനോഹരം
ഇമ്മാതിരി ചിന്തകൾ പുലർത്താൻ കഴിയുന്നതേ മഹത്തരം, അല്ലതെന്തു പറയാൻ.
oru kalarppillathanne.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ