നേര്‍ക്കാഴ്ച്ചകള്‍
മണ്ണുമാന്തികളെ നോക്കുക!
മരുഭൂമികള്‍ സ്വപ്നം കാണുന്ന
രണ്ടു കണ്ണുകള്‍ മാത്രം.
മാഞ്ഞു കൊണ്ടിരിക്കുന്ന
കുന്നുകളില്‍ തിരയുക.
മയില്പ്പീലികള് ചൂടിയ
മൊട്ടത്തലകള്‍ മാത്രം.
മരിച്ചു കൊണ്ടിരിക്കുന്ന
ഗ്രാമങ്ങളില്‍ നോക്കുക.
മണ്ണു,കല്ലു,മണല്‍ വണ്ടികള്‍
അവയുടെ രാപ്പകലുകള്‍
ഒളിച്ചു കടത്തുന്നു.
വിറങ്ങലിച്ച മണ്ണില്‍
വേരാണ്ടുപോയ നാട്ടുമരങ്ങള്‍
മഴക്കാടുകളയവിറക്കുന്നു.
വഴിക്കണ്ണുകള്‍ തുറന്നാല്‍
കത്തിയ വയലിലും
വറ്റിയ പുഴയിലും
തിമിര,പാതാളക്കാഴ്ച്ചകള്‍
പുലരിയില്‍ ചിലപ്പോള്‍
കരിഞ്ഞ പൂക്കളെ തഴുകുന്ന
കാറ്റിന്റെ വിരലുകള്‍
നിലാവില് കേള്‍ക്കാം
കിളിക്കൂടുകള്‍ക്കുള്ളില്‍
മുറിവേറ്റ നിലവിളികള്‍
മക്കളുടെ കളിവീടുകളും
മണ്ണപ്പം ചുട്ട
കണ്ണന് ചിരട്ടകളും തിരഞ്ഞു
ജീവിതം തുഴയുന്ന
ഒരമ്മയെക്കാണണമെങ്കില്‍
പിണങ്ങിപ്പോയതെല്ലാം വീണ്ടും
പിച്ചവച്ചു തുടങ്ങണം.
കരിഞ്ഞ പൂക്കളെ തഴുകുന്ന
കാറ്റിന്റെ വിരലുകള്‍
നിലാവില് കേള്‍ക്കാം
കിളിക്കൂടുകള്‍ക്കുള്ളില്‍
മുറിവേറ്റ നിലവിളികള്‍
മക്കളുടെ കളിവീടുകളും
മണ്ണപ്പം ചുട്ട
കണ്ണന് ചിരട്ടകളും തിരഞ്ഞു
ജീവിതം തുഴയുന്ന
ഒരമ്മയെക്കാണണമെങ്കില്‍
പിണങ്ങിപ്പോയതെല്ലാം വീണ്ടും
പിച്ചവച്ചു തുടങ്ങണം.
21 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
കാവ്യഭാവനയെ അഭിനന്ദിക്കുന്നു.....
അവയുടെ രാപ്പകലുകള്‍
ഒളിച്ചു കടത്തുന്നു...
വരികൾ നന്നായിട്ടുണ്ട്. പക്ഷേ അവയെല്ലാം തിരികെ വരുമെന്നത് ഒരു
സ്വപ്നം മാത്രമായി മാറാം. കാരണം 'നേർക്കാഴ്ചകൾ' പറയുന്നത്
അതുതന്നെ.
പിണങ്ങിപ്പോയാതെല്ലാം പിണക്കം മാറി വരട്ടെ.
മനോഹരമായ കവിത. ഈ വരികള്‍ക്ക് വളരെ ഇഷ്ടമായി.
//പുലരിയില്‍ ചിലപ്പോള്‍
കരിഞ്ഞ പൂക്കളെ തഴുകുന്ന
കാറ്റിന്റെ വിരലുകള്‍
നിലാവില് കേള്‍ക്കാം
കിളിക്കൂടുകള്‍ക്കുള്ളില്‍
മുറിവേറ്റ നിലവിളികള്‍ //
ഇഷ്ടമായി.
ശുഭാശംസകൾ....
മനോഹരമായ കവിത
ആശംസകള്‍
ബഷീര്‍ പിബി വെള്ളറക്കാട്
പ്രദീപ് കുമാര്‍
വിനോദ്
കൊച്ചനിയന്
ഡോ:പി.മാലങ്കോട്
ഇലഞ്ഞിപ്പൂക്കള്‍
മുഹമ്മദുകുട്ടി ഇരുമ്പിളിയം
ജോസ്ലെറ്റ് എം ജോസഫ്
അനുരാജ്
മഴവില്ല്
സൌഗന്ധികം
ഭാനു കളരിക്കല്‍
സിവി തങ്കപ്പന്
മോഹന്‍
എഴുത്തുകാരി
വന്നതിനും വായനക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്കും നന്ദിയോടെ..
മുറിവേറ്റ നിലവിളികള്‍
അവസാനിക്കാത്ത ആ നിലവിളികൾ ഇപ്പൊഴും കേട്ടുകൊണ്ടിരിക്കുന്നു.
ഓർമ്മകളൊന്ന് ഇളകിയ പോലെ-----ഭാവുകങ്ങൾ
മരുഭൂമികള്‍ സ്വപ്നം കാണുന്ന
രണ്ടു കണ്ണുകള്‍ മാത്രം.
മാഞ്ഞു കൊണ്ടിരിക്കുന്ന
കുന്നുകളില്‍ തിരയുക.
മയില്പ്പീലികള് ചൂടിയ
മൊട്ടത്തലകള്‍ മാത്രം.
ഭൂമിയുടെ രോദനം ഇവിടെ കേൾക്കുന്നൂ കേട്ടൊ ഭായ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ