നേര്‍ക്കാഴ്ച്ചകള്‍



ണ്ണുമാന്തികളെ നോക്കുക!
മരുഭൂമികള്‍ സ്വപ്നം കാണുന്ന  
രണ്ടു കണ്ണുകള്‍ മാത്രം.
മാഞ്ഞു കൊണ്ടിരിക്കുന്ന   
കുന്നുകളില്‍ തിരയുക.  
മയില്‍പ്പീലികള്‍ ചൂടിയ
മൊട്ടത്തലകള്‍ മാത്രം.

മരിച്ചു കൊണ്ടിരിക്കുന്ന 

ഗ്രാമങ്ങളില്‍ നോക്കുക.
മണ്ണു,കല്ലു,മണല്‍ വണ്ടികള്‍ 
അവയുടെ രാപ്പകലുകള്‍ 
ഒളിച്ചു കടത്തുന്നു.
വിറങ്ങലിച്ച മണ്ണില്‍ 
വേരാണ്ടുപോയ നാട്ടുമരങ്ങള്‍ 
മഴക്കാടുകളയവിറക്കുന്നു.

വഴിക്കണ്ണുകള്‍ തുറന്നാല്‍

കത്തിയ വയലിലും
വറ്റിയ പുഴയിലും 
തിമിര,പാതാളക്കാഴ്ച്ചകള്‍  
   
പുലരിയില്‍ ചിലപ്പോള്‍  
കരിഞ്ഞ പൂക്കളെ തഴുകുന്ന
കാറ്റിന്‍റെ വിരലുകള്‍ 
നിലാവില്‍ കേള്‍ക്കാം   
കിളിക്കൂടുകള്‍ക്കുള്ളില്‍ 
മുറിവേറ്റ നിലവിളികള്‍ 

മക്കളുടെ കളിവീടുകളും

മണ്ണപ്പം ചുട്ട 
കണ്ണന്‍ ചിരട്ടകളും തിരഞ്ഞു  
ജീവിതം തുഴയുന്ന 
ഒരമ്മയെക്കാണണമെങ്കില്‍ 
പിണങ്ങിപ്പോയതെല്ലാം വീണ്ടും 
പിച്ചവച്ചു തുടങ്ങണം.


21 coment�rios :

പിണങ്ങിപ്പോയതെല്ലാം വീണ്ടുമൊന്ന് പിച്ചവച്ച് വരുമോ...??
പിണക്കി അയച്ചതല്ലേ നമ്മൾ.. മടക്കി കൊണ്ടുവരേണ്ടതും നാം തന്നെ അല്ലെങ്കിൽ വരും തല മുറ നമ്മെ ശപിക്കും.. കവിത നന്നായി
ഇല്ല - അവയൊന്നും തിരിച്ചുവരാന്‍ പോവുന്നില്ല.....
കാവ്യഭാവനയെ അഭിനന്ദിക്കുന്നു.....
ഈ തിമിര-പാതാളക്കാക്കാഴ്ചകള്‍ ! ഇന്നിന്റെ നേര്‍ക്കാഴ്ചകള്‍ ! വളരെ മനോഹരമായിരിയ്ക്കുന്നു, കവിത......
മണ്ണു,കല്ലു,മണല്‍ വണ്ടികള്‍
അവയുടെ രാപ്പകലുകള്‍
ഒളിച്ചു കടത്തുന്നു...

വരികൾ നന്നായിട്ടുണ്ട്. പക്ഷേ അവയെല്ലാം തിരികെ വരുമെന്നത് ഒരു
സ്വപ്നം മാത്രമായി മാറാം. കാരണം 'നേർക്കാഴ്ചകൾ' പറയുന്നത്
അതുതന്നെ.
നേർക്കാഴ്ചകൾ - സത്യസന്തമായ കാഴ്ചകൾ.

പിണങ്ങിപ്പോയാതെല്ലാം പിണക്കം മാറി വരട്ടെ.


പ്രതീക്ഷയുടെ കവിത. കാവ്യാത്മകമായ ഈ വരികളിലെ പ്രത്യാശ മനസ്സ് കുളിര്‍ക്കുന്നുണ്ട്.
'ഭൂമിയുടെ ചരമഗീതങ്ങള്‍'ഉച്ചൈസ്തരം മുഴങ്ങുമ്പോഴും ഇല്ല ,തിരിച്ചു വരാതിരിക്കില്ല നാളെയുടെ അതിജീവന ഭൂമികയില്‍ ഇന്നലെയുടെ സദ്‌വസന്തങ്ങള്‍ !ദുഷ്ക്കരമെന്നു ഉള്ളു മന്ത്രിക്കുമ്പോഴും പ്രതീക്ഷയുടെ പൊന്‍ തിളക്കങ്ങള്‍ ദൂരെ വഴിവിളക്കുകള്‍ വീശുന്നുന്നുണ്ടെന്നതാണ് വിശ്വാസിയുടെ ഹൃദ്സ്പന്ദനം.കവിതയില്‍ മുഴങ്ങുന്നതും ആ പ്രതീക്ഷ തന്നെയല്ലേ?
This comment has been removed by the author.


മനോഹരമായ കവിത. ഈ വരികള്‍ക്ക് വളരെ ഇഷ്ടമായി.

//പുലരിയില്‍ ചിലപ്പോള്‍
കരിഞ്ഞ പൂക്കളെ തഴുകുന്ന
കാറ്റിന്‍റെ വിരലുകള്‍
നിലാവില്‍ കേള്‍ക്കാം
കിളിക്കൂടുകള്‍ക്കുള്ളില്‍
മുറിവേറ്റ നിലവിളികള്‍ //
മികച്ച രചന....ആശംസകള്‍
This comment has been removed by the author.
മരിച്ചു കൊണ്ടിരിക്കുന്ന നന്മകളുടെ നേർക്കാഴ്ച്ച തന്നെയീ വരികൾ.

ഇഷ്ടമായി.

ശുഭാശംസകൾ....
മാധവ് ഗാഡ്ഗിൽ റിപ്പോർട്ടും അട്ടിമറിക്കപ്പെട്ടു. അശാന്തമാകുന്ന കാലമാണ്. നമ്മുടെ ആര്ത്തി മരുഭൂമികളെ സൃഷ്ട്ടിക്കുക തന്നെ ചെയ്യും.
പോയ്പ്പോയ നഷ്ടങ്ങളുടെ ഓര്‍മ്മകള്‍....
മനോഹരമായ കവിത
ആശംസകള്‍
കവിത അസ്സലായി .ഇന്നിനോട് സംസാരിക്കുന്ന നല്ല വരികള്‍...ക്ക് ..നന്ദി
പിണങ്ങിപ്പോയതെല്ലാം വീണ്ടും തിരിച്ചുവരട്ടെ.
അജിത്,
ബഷീര്‍ പിബി വെള്ളറക്കാട്
പ്രദീപ്‌ കുമാര്‍
വിനോദ്‌
കൊച്ചനിയന്‍
ഡോ:പി.മാലങ്കോട്
ഇലഞ്ഞിപ്പൂക്കള്‍
മുഹമ്മദുകുട്ടി ഇരുമ്പിളിയം
ജോസ്ലെറ്റ്‌ എം ജോസഫ്‌
അനുരാജ്
മഴവില്ല്
സൌഗന്ധികം
ഭാനു കളരിക്കല്‍
സിവി തങ്കപ്പന്‍
മോഹന്‍
എഴുത്തുകാരി
വന്നതിനും വായനക്കും വിലയേറിയ അഭിപ്രായങ്ങള്‍ക്കും നന്ദിയോടെ..
കിളിക്കൂടുകള്‍ക്കുള്ളില്‍
മുറിവേറ്റ നിലവിളികള്‍

അവസാനിക്കാത്ത ആ നിലവിളികൾ ഇപ്പൊഴും കേട്ടുകൊണ്ടിരിക്കുന്നു.
പാളവണ്ടിയിൽ യാത്ര ചെയ്ത പോലെ
ഓർമ്മകളൊന്ന് ഇളകിയ പോലെ-----ഭാവുകങ്ങൾ
മണ്ണുമാന്തികളെ നോക്കുക!
മരുഭൂമികള്‍ സ്വപ്നം കാണുന്ന
രണ്ടു കണ്ണുകള്‍ മാത്രം.
മാഞ്ഞു കൊണ്ടിരിക്കുന്ന
കുന്നുകളില്‍ തിരയുക.
മയില്‍പ്പീലികള്‍ ചൂടിയ
മൊട്ടത്തലകള്‍ മാത്രം.


ഭൂമിയുടെ രോദനം ഇവിടെ കേൾക്കുന്നൂ കേട്ടൊ ഭായ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply