ആയാമം
വാസരസ്വപ്നത്തിലാര്‍ന്ന പതംഗമായ് .
പാറിപ്പറന്നപ്പോള്‍ ദൂരവിദൂരമാം
ഏതോ വിളക്കിന് വെളിച്ചം കണ്ടുച്ചത്തില്‍
കൂകിയാര്‍ത്താമോദസോന്മാദമോടഗ്നി
തേടിയലയുന്ന ശീകരപ്രാണിയായ്
മിന്നിത്തെളിഞ്ഞപ്പോള്‍ വ്യര്ഥമാം ജീവിത
സാഗരത്തില്‍ മദിച്ചാര്‍ത്തനായ്,വ്യാമോഹ
ഗര്‍ദ്ദനായ്,ആനന്ദ ചിപ്പിയിലൂറിയ
വൈഡൂര്യരത്നത്തിന്നഗ്നിസ്ഫുലിംഗമായ്.. .
മിന്നിത്തെളിഞ്ഞപ്പോള്‍ വ്യര്ഥമാം ജീവിത
സാഗരത്തില്‍ മദിച്ചാര്‍ത്തനായ്,വ്യാമോഹ
ഗര്‍ദ്ദനായ്,ആനന്ദ ചിപ്പിയിലൂറിയ
വൈഡൂര്യരത്നത്തിന്നഗ്നിസ്ഫുലിംഗമായ്.. .
കാലമൊരഗ്നിയായ് ആളിപ്പടര്‍പ്പോള്‍
കത്തിക്കരിഞ്ഞുപോയ് വര്‍ണ്ണചിറകുകള്‍
നെയ്ത്തിരിപോല്‍ ജീവശക്തി തളര്‍ന്നസ്ത
പ്രജ്ഞനായ് ,ആവേശ ശൂന്യനായ്.,ഭൂമിയില്‍ ..
കത്തിക്കരിഞ്ഞുപോയ് വര്‍ണ്ണചിറകുകള്‍
നെയ്ത്തിരിപോല്‍ ജീവശക്തി തളര്‍ന്നസ്ത
പ്രജ്ഞനായ് ,ആവേശ ശൂന്യനായ്.,ഭൂമിയില്‍ ..
18 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
വെളിച്ചം മാത്രം നുകരാൻ നമുക്ക് കഴിഞ്ഞെങ്കിൽ...
കത്തിക്കരിഞ്ഞുപോയ് വര്‍ണ്ണചിറകുകള്‍
നെയ്ത്തിരിപോല്‍ ജീവശക്തി തളര്‍ന്നസ്ത
പ്രജ്ഞനായ് ,ആവേശ ശൂന്യനായ്.,
സാഗരത്തില്‍ മദിച്ചാര്‍ത്തനായ്,വ്യാമോഹ
ഗര്‍ദ്ദനായ്,ആനന്ദ ചിപ്പിയിലൂറിയ
വൈഡൂര്യരത്നത്തിന്നഗ്നിസ്ഫുലിംഗമായ്.. .
നല്ല വരികള്‍ .. നല്ല കവിത
മനോഹരമായ വരികള്‍............! ആശയം എന്ത് ഗംഭീരം !
ഉണ്ട തെച്ചിയില്‍ തേന്‍ നുകരുന്ന ശലഭം കാണാന്‍ എന്ത് ചന്തം !
അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
--
ഏതോ വിളക്കിന് വെളിച്ചം കണ്ടുച്ചത്തില്‍
കൂകിയാര്‍ത്താമോദസോന്മാദമോടഗ്നി
തേടിയലയുന്ന ശീകരപ്രാണിയായ്
ജീവിതത്തിന്റെ നശ്വരത.....നല്ല എഴുത്ത്....ആശംസകള്‍
ആശംസകള്‍
ശൈശവം..ബാല്യം...കൌമാരം..യൌവ്വനം..വാർദ്ധക്യം..ജീവിതത്തിന്റെ ലക്ഷ്യം തേടിയുള്ള യാത്രകൾ...മുന്നോട്ടു പൊകും തോറും പിന്നിട്ടതെല്ലാം നഷ്ടങ്ങൾ...മനോഹരമായ കവിത..
പി.വിജയകുമാര്‍ ,
kadhoo,
ഭാനു കളരിക്കല്‍ ,
വേണുഗോപാല്‍ ,
അനുപമ,
അക്ബര്‍ ,
സുമേഷ് വാസു,
പട്ടേപ്പാടം റാംജി ,
അമ്പിളി ,
ഗോപന് കുമാര്‍ ,
രമേഷ് സുകുമാരന്‍ ,
പ്രദീപ് കുമാര്‍ ,
ശ്രീനാഥന്‍ ,
മഴ,
എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
....ഈ കവിതയ്ക്ക് പിന്നില്‍ ഒരിക്കലും മറക്കാത്ത ഒരു കഥയുണ്ട്.ഏതാണ്ട് ഒരു മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് എഴുതിയത്. മനസ്സില്‍ മായാതെ കിടക്കുന്ന വരികള്‍ .ആദ്യമായി എഴുതിയ വരികളെന്നും പറയാം.ആദ്യമായി പ്രതിഫലം കിട്ടിയ കവിത.ആദ്യമായി വെളിച്ചം കണ്ട കവിത എന്നൊക്കെയുള്ള വിശേഷണങ്ങളും ചേരും.അന്ന് ആകാശവാണി തൃശൂര്‍ നിലയത്തിലെ "യുവവാണിയില്‍ " ഇത് പ്രക്ഷേപണം ചെയ്തു.അതിന് ഇരുപത്തഞ്ച് രൂപ പ്രതിഫലവും കിട്ടി.അന്നുണ്ടായ അതിന്റെ ആഹ്ലാദം വാക്കിലൊ,വാചകത്തിലൊ പകര്‍ത്താന്‍ പകര്‍ത്താന്‍ കഴിയാത്തതാണ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ