മധുരിക്കുന്ന ഓര്‍മ്മകള്‍

അരിയാറ്..ജീരകം മൂന്ന്..
കരപ്പന്‍പട്ട..മുലപ്പാവ്..
അറിയാതെ നാവിന്റെ തുമ്പില്‍
നാട്ടറിവിന്റെ ചെറുതേനുറവ്.
അരിയാറല്ലിന്നതിലധികം
അളവില്ലതിന്‍ വ്യാപാരം
അരിയുന്നുണ്ടുടനീളമുലകം
അയക്കുന്നുണ്ടുടലോടെ സ്വര്‍ഗ്ഗം.
അറിയുന്നതങ്ങാടി നിലവാരം
പണ്ടുപണ്ടങ്ങാടിക്കാലം
പഴയൊരു മുത്തശ്ശി പ്രായം
വൈദ്യന്റെ ചുണ്ടില്‍
വയറ്റാട്ടിച്ചുണ്ടില്‍
*അരിയാറ് കഷായം..
അവിപത്തി ചൂര്‍ണ്ണം..
ഇന്തുപ്പു കാണം..
ഇളനീര് കുഴമ്പ്..
അരുളുന്നതുള്ളിലൂറുന്ന
അമൃതുപോലുള്ള മൊഴികള്‍
അതിലരിയാറിന്‍ കയ്പ്പും ചവര്‍പ്പും
അലിയാത്ത കൽക്കണ്ടത്തുണ്ടും.
*അരിയാറ് കഷായം.പണ്ട് കൊച്ചുകുട്ടികള്‍ക്ക് സര്‍വ്വസാധാരണമായി കൊടുക്കാറുണ്ടായിരുന്ന ഒരു ആയുര്‍വ്വേദ ഔഷധം .
(ചിത്രം ഗൂഗിളില്‍ നിന്ന് )
24 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
രമേശ്ജി പറഞ്ഞത് പോലെ കയ്ക്കുന്നു, എങ്കിലോ മാധുര്യം കവിതയ്ക്കും :)
പക്ഷെ ഇരട്ടിമധുരത്തെ കണ്ടില്ല...
arishtam manakkunna varikal
ഇന്ന് എല്ലാം മാറി. പുതിയ തലമുറയ്ക്ക് ഇത് കേട്ടറിവ് പോലും അല്ലാതായി മാറുന്നു
രമേശ് അരൂര്‍ ,
നിശാസുരഭി ,
ജാസ്മിക്കുട്ടി ,
സലാം ,
ശ്രീനാഥന്‍ ,
വായിച്ച് വിലയേറിയ അഭിപ്രായങ്ങള്‍ നല്‍കിയതിനു വളരെ നന്ദി.
ശ്രീനാഥന്‍സാറിന്റെതടക്കം കുറെ അഭിപ്രായങ്ങള്‍ ഇന്നലെമുതല്‍ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആയിപ്പോയി.ഇന്നലെ ബ്ലോഗ്ഗര്‍ മറ്റെന്തൊക്കെയോ ചില വികൃതികളും കൂടെ കാണിച്ചു!
അവിപത്തി ചൂര്‍ണ്ണം..
ഇന്തുപ്പു കാണം..
ഇളനീര് കുഴമ്പ്..എല്ലാം നല്ല വരികള്‍
pakshe manasilaakkaan kashtapettu...
അഭിനന്ദനങ്ങള്‍..
കചടതപ യില്‍ വന്നു അനുഗ്രഹിച്ചതിനു നന്ദി.
ഇനിയും പ്രതീക്ഷിക്കുന്നു..
എരിവും
മധുരവും
ഇടകലർന്ന
കടുംരുചി.
വായനയ്ക്ക്
വടകം
വായിലിട്ട
സുഖം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ