ചിതലരിക്കാത്ത വാക്കുകൾ
ചെവി ചേർത്തു വച്ചാലറിയാം
അതിലുണ്ടാകുമൊരമ്മിയുടെ
എരിപൊരി സഞ്ചാരം.
അകത്തു പുകയുന്നുണ്ടാകും
കളിമൺകലങ്ങളിലെ കരി.
ചിതറിയ വാക്കിൽ നോക്കിൽ
ചിന്തേരിട്ടു മിനുക്കിയ മറവി.
ഉരൽ കത്തി ചിരവ..ഏതിലും
ചാരം പുതപ്പിച്ച പനി.
മേഘാവൃതമായ മനസ്സിലവയുടെ
മേൽപ്പുരകളെത്ര ചോര്‍ന്നൊലിച്ചാലും
നടുത്തളത്തില്‍ മുളച്ചുണ്ടായതൊന്നും
പുറത്തേക്ക് തല കാണിക്കില്ല.
വാരിയെല്ലുകളെത്ര തെളിഞ്ഞാലും
ഒരിടവാതിലിലൂടെയും
ആവലാതിയുടെ അലമുറകൾ
പൂമുഖത്തേക്കിറങ്ങിവരില്ല.
എപ്പോഴും കാണാൻ പാകത്തിൽ
എണ്ണ വറ്റിയൊരു ചിരി.
എന്തെങ്കിലും വായിക്കാൻ പരുവത്തിൽ
എല്ലാം ഒതുക്കിയ മൌനം
നീതി പൂർവ്വമത്
വിലയിരുത്തപ്പെടുമ്പോൾ
ചില കല്ലുമനസ്സുകളിലെങ്കിലും
കടല്‍പ്പെരുക്കങ്ങളുണ്ടാകും.
മണ്ണിലുമ്മവച്ചു വിതുമ്പുന്ന
ചുണ്ടിലുണ്ടാകുന്നതപ്പോൾ
അമ്മേ..മാപ്പെന്ന
ചിതലരിക്കാത്ത
രണ്ടു വാക്കുകൾ മാത്രം.
അതിലുണ്ടാകുമൊരമ്മിയുടെ
എരിപൊരി സഞ്ചാരം.
അകത്തു പുകയുന്നുണ്ടാകും
ആറിയൊരടുപ്പിലെക്കനൽ
കൺതടങ്ങളിൽ വറ്റിയതെല്ലാംകളിമൺകലങ്ങളിലെ കരി.
ചിതറിയ വാക്കിൽ നോക്കിൽ
ചിന്തേരിട്ടു മിനുക്കിയ മറവി.
ഉരൽ കത്തി ചിരവ..ഏതിലും
ചാരം പുതപ്പിച്ച പനി.
മേഘാവൃതമായ മനസ്സിലവയുടെ
മേൽപ്പുരകളെത്ര ചോര്‍ന്നൊലിച്ചാലും
നടുത്തളത്തില്‍ മുളച്ചുണ്ടായതൊന്നും
പുറത്തേക്ക് തല കാണിക്കില്ല.
വാരിയെല്ലുകളെത്ര തെളിഞ്ഞാലും
ഒരിടവാതിലിലൂടെയും
ആവലാതിയുടെ അലമുറകൾ
പൂമുഖത്തേക്കിറങ്ങിവരില്ല.
എപ്പോഴും കാണാൻ പാകത്തിൽ
എണ്ണ വറ്റിയൊരു ചിരി.
എന്തെങ്കിലും വായിക്കാൻ പരുവത്തിൽ
എല്ലാം ഒതുക്കിയ മൌനം
നീതി പൂർവ്വമത്
വിലയിരുത്തപ്പെടുമ്പോൾ
ചില കല്ലുമനസ്സുകളിലെങ്കിലും
കടല്‍പ്പെരുക്കങ്ങളുണ്ടാകും.
മണ്ണിലുമ്മവച്ചു വിതുമ്പുന്ന
ചുണ്ടിലുണ്ടാകുന്നതപ്പോൾ
അമ്മേ..മാപ്പെന്ന
ചിതലരിക്കാത്ത
രണ്ടു വാക്കുകൾ മാത്രം.
23 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
കാണേണ്ടപ്പോള്‍ കാണാതിരിക്കുന്ന
എല്ലാവര്ക്കും...
ചുണ്ടിലുണ്ടാകുന്നതപ്പോള്‍,
അമ്മേ..മാപ്പെന്ന
ചിതലരിക്കാത്ത
രണ്ടു വാക്കുകള്‍ മാത്രം.
സുന്ദരം .
നല്ലൊരു ആസ്വാദനം
ഈ വാക്കുകള്‍ ചിതലരിച്ച് പോവുകയില്ല
"വാരിയെല്ലുകളെത്ര തെളിഞ്ഞാലും
ഒരിടവാതിലിലൂടെയും
ആവലാതിയുടെ അലമുറകള്‍
പൂമുഖത്തേക്കിറങ്ങിവരില്ല. "
ശക്തം ഈ വരികള്‍
മണ്ണിൽ ചുണ്ട് ചേർത്ത് അനേകവട്ടം മൊഴിഞ്ഞ വാക്കുകൾ... ഇനിയും ഉയിരുള്ള കാലം മുഴുവൻ മൊഴിയുന്ന വാക്കുകൾ....
വീണ്ടുവിചാരത്തിനു ഇനിയും സമയം അതിക്രമിച്ചിട്ടില്ലാത്തവർക്ക് താങ്കളുടെ കവിത ഒരു ഉണർത്തുപാട്ടായിത്തീരട്ടെയെന്ന് ആശിക്കുന്നു.
ശക്തമായ വരികൾ.. കാമ്പുള്ള കവിത..
ഇഷ്ടപെട്ടു.
ചിന്തേരിട്ടു മിനുക്കിയ മറവി.
ഉരല് ,കത്തി,ചിരവ..ഏതിലും
ചാരം പുതപ്പിച്ച പനി.
:-)
ചെവി ചേര്‍ത്തു വച്ചാലറിയാം
അതിലുണ്ടാകുമൊരമ്മിയുടെ
എരിപൊരി സഞ്ചാരം.
....nannayittundithu urappulla vaakkukalum urappulla aashayavum
വായനക്കും വിലപ്പെട്ട അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ