കല്പ്പാന്തം
ആനന്ദക്കണ്ണീര് തൂകുന്ന മേഘങ്ങള്‍ .
മുന്നിലെത്തുമ്പോഴൊക്കെ നമ്മളതിനെ
മഴയെന്നു പറഞ്ഞു പുകഴ്ത്തി!
കണക്കില്‍ കവിഞ്ഞപ്പോളെല്ലാം
മഹാമാരിയെന്നു തിരുത്തി!
കടലില്‍ ചെന്നെത്താനുള്ള കൊതിയില്‍
തടയണകള്‍ താണ്ടുന്ന ധൃതിയില്‍
അറിയുന്നുണ്ടായിരുന്നതു, തന്നെ
പുഴയെന്നു പുകഴ്ത്തിയവര്‍ക്കുള്ളിൽ
പൂഴ്ത്തിവച്ച ചതിക്കുഴികള്‍ .
കരയിലേക്കുതന്നെ മടക്കി വിടുന്ന
കടല്‍ക്കരുത്തിലും
കടലിലേക്കു തിരിച്ചു വിളിക്കുന്ന
തിരക്കിതപ്പിലും
അതു തിരിച്ചറിഞ്ഞുകൊണ്ടിരുന്നു,
കരകയറാനുള്ള ചില മോഹങ്ങള്‍
ഉപ്പുപാളികളിലൊളിപ്പിച്ചു വച്ച
കടലിന്റെ കാത്തിരിപ്പുകള്‍ .
മണ്ണിലേക്കായാലും മനുഷ്യരിലേക്കായാലും
ഇടിവെട്ടിപ്പെയ്യുന്നൊരാണവമേഘത്തിനൊപ്പം
ഇടക്കിടക്കിങ്ങിനെയണിഞ്ഞൊരുങ്ങുമ്പോള്‍ ,
ആനന്ദക്കണ്ണീരില്ലതിന്നുള്ളില്‍ .
തലമുറകളോളം നീളുന്ന
അലമുറകള്‍ മാത്രം.
25 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
അല്ല ..., വളരെ വളരെ ഇഷ്ടപ്പെട്ടു..
കടല്‍ക്കരുത്തിലും
കടലിലേക്കു തിരിച്ചു വിളിക്കുന്ന
തിരക്കിതപ്പിലും.......... "
ഞാൻ അറിയുന്നുണ്ടായിരിന്നു
മനസ്സിനുള്ളിലെ തിരയിളക്കം
അലമുറകള്‍ മാത്രം.
തിരയിളക്കം അറിയുന്നു!
നല്ല വരികള്‍
ആപത്തൊന്നും വരാതിരിക്കട്ടെ.
ഉജ്ജ്വലം.
നന്നായിട്ടുണ്ട്, തുടരുക
എല്ലാ ഭാവുകങ്ങളൂം നേരുന്നു
മഹാമാരി !
നല്ല വരികള്‍.ലളിതം.ആശംസകള്‍
കടല്‍ക്കരുത്തിലും
കടലിലേക്കു തിരിച്ചു വിളിക്കുന്ന
തിരക്കിതപ്പിലും
സ്വന്തം ഭാവനകളെ തിരിച്ചറിയാന്‍ നില്‍ക്കാതെ ഒരു ചടങ്ങുപോലെ പെയ്തു നിറയുന്ന മഴ ..നന്നായി
വെറും അലമുറകള്മാത്രം
അറിയുന്നു തിരയിളക്കം...അഭിനന്ദനങ്ങള്‍
AAshamsakal
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ