കല്‍പ്പാന്തം

യാത്ര മണ്ണിലേക്കെന്നറിയുമ്പോഴെല്ലാം  
ആനന്ദക്കണ്ണീര്‍ തൂകുന്ന മേഘങ്ങള്‍ . 

മുന്നിലെത്തുമ്പോഴൊക്കെ നമ്മളതിനെ 
മഴയെന്നു പറഞ്ഞു പുകഴ്ത്തി!
കണക്കില്‍  കവിഞ്ഞപ്പോളെല്ലാം
മഹാമാരിയെന്നു തിരുത്തി!

കടലില്‍ ചെന്നെത്താനുള്ള കൊതിയില്‍
തടയണകള്‍ താണ്ടുന്ന ധൃതിയില്‍ 
അറിയുന്നുണ്ടായിരുന്നതു, തന്നെ  
പുഴയെന്നു പുകഴ്ത്തിയവര്‍ക്കുള്ളിൽ   
പൂഴ്ത്തിവച്ച ചതിക്കുഴികള്‍ .

കരയിലേക്കുതന്നെ മടക്കി വിടുന്ന
കടല്‍ക്കരുത്തിലും 
കടലിലേക്കു തിരിച്ചു വിളിക്കുന്ന
തിരക്കിതപ്പിലും        ‍ 
അതു തിരിച്ചറിഞ്ഞുകൊണ്ടിരുന്നു,  
കരകയറാനുള്ള ചില മോഹങ്ങള്‍ 
ഉപ്പുപാളികളിലൊളിപ്പിച്ചു വച്ച
കടലിന്‍റെ കാത്തിരിപ്പുകള്‍ .

മണ്ണിലേക്കായാലും മനുഷ്യരിലേക്കായാലും
ഇടിവെട്ടിപ്പെയ്യുന്നൊരാണവമേഘത്തിനൊപ്പം 
ഇടക്കിടക്കിങ്ങിനെയണിഞ്ഞൊരുങ്ങുമ്പോള്‍ ,
ആനന്ദക്കണ്ണീരില്ലതിന്നുള്ളില്‍ .

തലമുറകളോളം നീളുന്ന
അലമുറകള്‍ മാത്രം.
 


  

25 coment�rios :

ഇഷ്ടപ്പെട്ടു.....
അല്ല ..., വളരെ വളരെ ഇഷ്ടപ്പെട്ടു..
"കരയിലേക്കുതന്നെ മടക്കി വിടുന്ന
കടല്‍ക്കരുത്തിലും
കടലിലേക്കു തിരിച്ചു വിളിക്കുന്ന
തിരക്കിതപ്പിലും.......... " ‍


ഞാൻ അറിയുന്നുണ്ടായിരിന്നു
മനസ്സിനുള്ളിലെ തിരയിളക്കം
മാറ്റം വരുമായിരിക്കും.
തലമുറകളോളം നീളുന്ന
അലമുറകള്‍ മാത്രം.

തിരയിളക്കം അറിയുന്നു!
നല്ല വരികള്‍
മഴയുടെ ഭീതിദരൂപം നമ്മെത്തേടി വരാനിരിക്കുന്നു ല്ലേ..
ആപത്തൊന്നും വരാതിരിക്കട്ടെ.
ഇഷ്ടപ്പെട്ടു ഈ കവിത!
കൽ‌പ്പാന്തം തീമഴ പെയ്തായിരിക്കും അല്ലേ? എത്ര അരുതരുതുകൾ മുഴങ്ങിയതാണ്? ഒരു കാര്യവുമില്ല , ദുരന്തവിധിയിലേക്ക് മാനവരാശി നടന്നടുക്കുകയാണ് വളരെ ഇഷ്ടമായി.
ആഹാ..ഗംഭീരം.
സമകാലികസംഭവങ്ങളെ ചെന്നു തൊടുന്ന വരികൾ.
ഉജ്ജ്വലം.
ശ്രദ്ധേയമായ വരികൾ..
നന്നായിട്ടുണ്ട്, തുടരുക
എല്ലാ ഭാവുകങ്ങളൂം നേരുന്നു
കണക്കില്‍ കവിഞ്ഞപ്പോളെല്ലാം
മഹാമാരി !
ഉള്‍ക്കാഴ്ച തരുന്നു ....
കുറെ കാലം കൊണ്ടാ ഒരു കവിത വായിച്ചിട്ട് അര്‍ത്ഥം മനസ്സിലായത്. നന്ദി.
നല്ല വരികള്‍.ലളിതം.ആശംസകള്‍
eshtamayi...nannayirikkunnu...
കരയിലേക്കുതന്നെ മടക്കി വിടുന്ന
കടല്‍ക്കരുത്തിലും
കടലിലേക്കു തിരിച്ചു വിളിക്കുന്ന
തിരക്കിതപ്പിലും
സ്വന്തം ഭാവനകളെ തിരിച്ചറിയാന്‍ നില്‍ക്കാതെ ഒരു ചടങ്ങുപോലെ പെയ്തു നിറയുന്ന മഴ ..നന്നായി
വളരെ ഇഷ്ടമായി ഈ കവിത
തലമുറകളോളം നീളുന്ന
വെറും അലമുറകള്‍മാത്രം

അറിയുന്നു തിരയിളക്കം...അഭിനന്ദനങ്ങള്‍
Ishtaayi kavitha

AAshamsakal
ഒരു പ്രത്യേക രീതിയിലുള്ള രചനയായി. വളരെ ഇഷ്ടമായി
കവിത വളരെ ഇഷ്ടപ്പെട്ടു...
kalppantham nannayirikkunnu.....
മനസ്സ് തന്നെ ആണ് വ്യാഖ്യാനിക്കപ്പെടുന്നത്. അല്ലേ ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply