പകല്‍പ്പൂരം
വെയിലിന്റെ കുടയില്‍
പെരുമയുടെ പൂരം.
ആനകള്‍ കുതിരകള്‍
കാളകള്‍ തേരുകള്‍
ആണ്ടികള്‍ ചോഴികള്‍
കാളിമാര് ദാരികര്‍
പൂതം തിറ തെയ്യം
ഒരുമയുടെ പൂരം.
പഞ്ചവാദ്യത്തില്‍
പഞ്ചാരിമേളത്തില്‍
പാടിപ്പതിഞ്ഞ
പഴഞ്ചൊല്ലുകള്‍ .
ചെണ്ടയില്‍ താണ്ഡവം
മര്‍ദ്ദള സാന്ത്വനം.
കാല്‍ച്ചിലമ്പിട്ടൊരാശ്വത്ഥം,
ശാഖാശിരങ്ങളില്‍
പരിദേവനങ്ങള്‍ .
അവരോഹണങ്ങളില്‍
പഴയൊരു പൂരം,
അപചിതമായൊരുകാലം
സല്പഥരാം പുരുഷാരം
ഉല്‍ഫുല്ലമോര്‍മ്മകള്‍
ഉള്ളിലക്കാഴ്ച്ചകള്‍ .
കാവുകളുടെ പാലാശം
പൂക്കളുടെ സോല്‍പ്രാസം
കിളികളുടെ സംരാവം.
പൊരുളുകളുടെ പൂരം.
കതിരാടും വയലില്‍
കായ്ക്കറിയുടെ ഞാലില്‍
വാഴയില്‍ തെങ്ങില്‍
കമുകില്‍ മുളകില്‍
ഉപചരിത പൂരം.
ആമ്പല്‍ക്കുളത്തില്‍
ആറ്റുനീരാട്ടില്‍
കുന്നുമ്മലകളില്‍
കാവില്‍ കവലയില്‍
കായ്ക്കറിയുടെ ഞാലില്‍
വാഴയില്‍ തെങ്ങില്‍
കമുകില്‍ മുളകില്‍
ഉപചരിത പൂരം.
ആമ്പല്‍ക്കുളത്തില്‍
ആറ്റുനീരാട്ടില്‍
കുന്നുമ്മലകളില്‍
കാവില്‍ കവലയില്‍
മുളയിട്ട ഭഗവതീ
കഥകളുടെ പൂരം.
പഴമയുടെ പൂരത്തില്‍
പ്രകൃതിയുടെ പ്രണിധാനം.
കഥകളുടെ പൂരം.
പഴമയുടെ പൂരത്തില്‍
പ്രകൃതിയുടെ പ്രണിധാനം.
17 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
ആനകളില്ലാത്ത പൂരമാണെനിയ്ക്കിഷ്ടം.
എല്ലാവര്ക്കും നന്ദി.ശ്രീനാഥന്‍ സാര്‍ ഉദ്ദേശിച്ച പോലെ അന്വേഷിച്ചു കണ്ടെത്തിയത് തന്നെയാണ് ചിലവാക്കുകള്‍.സലാം പറഞ്ഞ പോലെ ആ പഴയ കാലത്തെക്കെത്താനൊരു കുറുക്കുവഴി.
മൊയ്തീന്..അല്പ്പാല്പ്പം ചിരിക്കുന്നതിനെ സോല്‍പ്രാസം എന്ന് പറയും.പുഞ്ചിരിയുടെ വേറൊരു രൂപം.സോല്പ്രാശം എന്നാല്‍ പരിഹാസവാക്കെന്നും ആകും.
(പ്രിയ സുഹൃത്തുക്കളെ ഇതൊന്നും പഠിച്ചുകഴിഞ്ഞതല്ല.പഠിച്ചുകൊണ്ടിരിക്കുന്നതാണ്)
ഒരനുഭൂതിയേകുന്നു ഈ കവിത
സലാം!
എന്നാല്‍ ഞാന്‍ ബോധം കേട്ട് വീഴുന്ന smiley ഉപയോഗിച്ചേനെ ...
ശബ്ദതാരാവലി അത് കിടു..
ഞാന്‍ തീരെ .. വളരെ മോശം ആണ് പുതിയ പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ .. അത് കൊണ്ടാണേ..
പൂരം ഗംഭീരം.. അഭിനന്ദനങ്ങള്‍..
(ഇങ്ങനെ ഒന്നില്ല,ചെണ്ടയില്‍ ഉണ്ട് )
കാളികള്( കാളിമാര് ആണ് ശരി )
മാര്ദ്ദളം(കേട്ടിട്ടേ ഇല്ല മദ്ദളം എന്ന ഒരു കൊട്ട് വാദ്യം ഉണ്ട് അതാണോ ആവോ )
കാല്‍ച്ചിലമ്പിട്ടൊരാശ്വത്ഥം
(അരയാലില്‍ കാല്‍ച്ചിലമ്പ് ..എന്താണ് അര്‍ത്ഥമാക്കുന്നത് ? അക്ഷര പിശക് വേറെ )
സല്പഥരാം (????)നല്ല നടപ്പിനു വന്നവരാണോ ?
സംരാവം (സംരവം അല്ലേ?)
എന്തിനാ മുഹമ്മദേ ബുദ്ധി മൈഥുനം നടത്തി വായനക്കാരെ കഷ്ടപ്പെടുത്തുന്നത് ? എഴുതുന്നയാള്‍ക്ക് പൂര്‍ണ ബോധ്യമില്ലാത്ത വാക്കുകളോ പദങ്ങളോ ദയവായി കവിതയില്‍ ഉപയോഗിക്കാതിരിക്കുക..യൂസഫലി കേച്ചേരി യൊക്കെ സംസ്കൃതത്തിലും മറ്റും അപാര പാണ്ഡിത്യം നേടിയിട്ടാണ് കവിതകള്‍ രചിക്കുന്നത്.അവഗാഹമായ അറിവുള്ളവരില്‍ നിന്ന് അനര്‍ഗളമായി വരുന്ന വാക്കുകള്‍ അവരുടെ രചനകള്‍ക്ക് ആഭരണങ്ങളായി മാറും .എന്നാല്‍ കേട്ടറിവ് വച്ചോ ശബ്ദതാരാവലി നോക്കിയോ രചന നടത്തിയാല്‍ ആ വാക്കുകള്‍ കവിതയിലെ അറപ്പുണ്ടാക്കുന്ന ദുര്‍മേദസായി തൂങ്ങി ക്കിടക്കും...താങ്കള്‍ ബഹുഭൂരിപക്ഷം വരുന്ന ബ്ലോഗിലെ സാധാരണ ക്കാര്‍ക്കായി ലളിത ഭാഷയില്‍ എഴുതാന്‍ ശ്രമിക്കുക..ഭാഷ പോഷിനിയിലും മറ്റും ഇത്തരം കവിതകള്‍ കുറ്റമറ്റ താക്കി നല്കിയാല് ചുരുങ്ങിയ പക്ഷം അവര്‍ ആ കടലാസ് തുറന്നു നോക്കുകയെങ്കിലും ചെയ്യും ..:)
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനു വളരെ നന്ദി.(കാളിമാര്,പഞ്ചാരിമേളം)
ഇതൊന്നു ശ്രദ്ധിക്കുക.
@ വാദ്യപ്രഭേദം ഡമരുമഡ്ഡുഡിണ്ഡിമത്ധര്ത്ധരാ:
മര്‍ദ്ദള:പണവോ/
@ ആരവാരാവസംരാവവിരാവാ അഥ മര്‍മ്മര:
@(സല്പഥര്)നേരായമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുന്നവര്‍
പിന്നെ,കാറ്റില്‍ തുള്ളുന്ന ഒരു വയസ്സനാല്‍മരവും ചുവട്ടില്‍ അതിലും വയസ്സനായ ഒരു വെളിച്ചപ്പാടും ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്.
അതിലെ "ശാഖ"കൊമ്പും,"ശിര"അഗ്രവുമാണ്. ദയവായി അത് അക്ഷരത്തെറ്റായി കാണാതിരിക്കുക.
@ ശബ്ദതാരാവലി ഇതുവരെ വായിച്ചിട്ടില്ല എന്നതാണ് സത്യം.ഈ കവിതയില്‍ എഴുതിയ വാക്കുകള്‍ മിക്കതും ബാല്യമനസ്സില്‍ പതിഞ്ഞ ചില വരികള്‍ തന്നെയാണ്..അത് ഇടക്കിടക്കെടുത്ത് തുടച്ചുമിനുക്കിവക്കാന് ഒരു പൂതി
തോന്നുമ്പോള്‍ സംശയങ്ങള്‍ തീര്‍ക്കാറും
ഉണ്ട്.
ലളിതമായത് എഴുതുവാന്‍ മാത്രമേ അറിയൂ..പിന്നെ ഈ സാഹസങ്ങള്‍ക്ക് മുതിരുന്നത് ഒരാത്മസംതൃപ്തിക്കു വേണ്ടി മാത്രമല്ല,അക്ഷരങ്ങള്‍ക്ക് നാവുവഴങ്ങാന് തുടങ്ങിയ കാലത്ത് സലാത്തും ദിക്റുകള്ക്കുമൊപ്പം സംസ്കൃതശ്ലോകങ്ങളും ചൊല്ലിപ്പഠിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഒരു പിതാവിന്റെ സ്മരണകള്‍ക്ക് മുന്നിലെ പ്രണാമം കൂടിയാണ്.
താങ്കളുടെ ഉപദേശനിര്‍ദേശങ്ങള്‍ക്ക് തുടര്‍ന്നും പ്രതീക്ഷിച്ചുകൊണ്ട്,
സംസ്കൃത ശ്ലോകങ്ങളിലെ പദങ്ങൾ ഉപയോഗിക്കുന്ന സന്ദർഭങ്ങൾ കൂടി ശ്രദ്ധിക്കണേ.
സത്യം പറയാമല്ലോ..പല വാക്കുകളും ജീവിതത്തില്‍ ആദ്യമായി
കേള്‍ക്കുന്നതാണ്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ