വെള്ളിയാഴ്ച്ചകള്‍
വേനലവധി കഴിഞ്ഞെത്തിയ
പ്രവാസിയെപ്പോലെയാണ്
വെള്ളിയാഴ്ചകളിലെ വെയില്
ഉറക്കവാതില്‍ പതുക്കെത്തുറന്നു
അതു നമ്മെ പകല്ക്കിനാവില്
നിന്നും ഉണര്‍ത്തും.
വിഷാദം വിലീനമായൊരു
പുലര്‍ക്കാല ചിരിയോടെ.
വേനല്‍പ്പൊറുതിയുടെ വിശേഷങ്ങള്‍
വാടിയ വെയിലായ് വാതോരാതെ..
വിലക്കയറ്റം തൊഴിലില്ലായ്മ..
വിവാഹം മരണം..
പണി തീരാത്ത വീട്..
പിണങ്ങിപ്പോയ ബന്ധുക്കള്‍ ..
രോഗം കടം ബ്ലേഡ്..
കച്ചിത്തുരുമ്പില്‍ നിന്നും
ഒരു കത്തിക്കയറല്‍ .
ഉച്ചക്കിറുക്കനെപ്പോലെ
പിച്ചും പേയും.
കടല്‍ക്കാക്കയേപ്പോല്‍ കരയും
(വിരഹക്കടലില്‍ കുളിച്ചവന് )
ഉപ്പുകാറ്റായ് വിയര്‍പ്പിക്കും
(ചിക്ക്ലി വായ്പ്പ ചോദിച്ച്)
മറവിയുടെ പൊക്കണത്തില്‍ ചിലപ്പോള്‍
ഉണ്ണിയപ്പം ഹല്‍വ അച്ചാര്‍ മണം.
ഓട്ട വീണ കാശു കുടുക്കയിലപ്പോള്‍
വിളറി വെളുത്തോരാകാകാശ മുഖം.
ഒരിടവേളക്കുശേഷം..
കടങ്കഥകളുടെ കത്തുകെട്ടുകളഴിച്ചു
കണ്ണീരു പോലൊന്നു നിനക്കും.
ഒടുവില്‍ ,
ഹോ..എന്തൊരോടുക്കത്തെ ചൂട്..
എന്നും മറ്റും ചില
അത്മഗതങ്ങളും ചുമന്ന്
മരുഭൂമിയില്‍ മായും.
വെള്ളിയാഴ്ചകളിലെ
തണുപ്പിനെക്കുറിച്ച്
ആരും ഒന്നും പറയാറില്ല.
അതിനു സ്വര്‍ഗ്ഗത്തിലെ
വെളുത്ത പനിനീര് പൂവിന്റെ
സുഗന്ധം ഉള്ളതു കൊണ്ടായിരിക്കണം
മരുഭൂമിയിലേക്ക്..,
ഇനി മടക്കയാത്രയില്ലാത്തവന്റെ
ഓര്‍മയിലേക്ക്
മൌനത്തിന് റീത്തായ്
സമര്‍പ്പിക്കും.
പ്രവാസിയെപ്പോലെയാണ്
വെള്ളിയാഴ്ചകളിലെ വെയില്
ഉറക്കവാതില്‍ പതുക്കെത്തുറന്നു
അതു നമ്മെ പകല്ക്കിനാവില്
നിന്നും ഉണര്‍ത്തും.
വിഷാദം വിലീനമായൊരു
പുലര്‍ക്കാല ചിരിയോടെ.
വേനല്‍പ്പൊറുതിയുടെ വിശേഷങ്ങള്‍
വാടിയ വെയിലായ് വാതോരാതെ..
വിലക്കയറ്റം തൊഴിലില്ലായ്മ..
വിവാഹം മരണം..
പണി തീരാത്ത വീട്..
പിണങ്ങിപ്പോയ ബന്ധുക്കള്‍ ..
രോഗം കടം ബ്ലേഡ്..
കച്ചിത്തുരുമ്പില്‍ നിന്നും
ഒരു കത്തിക്കയറല്‍ .
ഉച്ചക്കിറുക്കനെപ്പോലെ
പിച്ചും പേയും.
കടല്‍ക്കാക്കയേപ്പോല്‍ കരയും
(വിരഹക്കടലില്‍ കുളിച്ചവന് )
ഉപ്പുകാറ്റായ് വിയര്‍പ്പിക്കും
(ചിക്ക്ലി വായ്പ്പ ചോദിച്ച്)
മറവിയുടെ പൊക്കണത്തില്‍ ചിലപ്പോള്‍
ഉണ്ണിയപ്പം ഹല്‍വ അച്ചാര്‍ മണം.
ഓട്ട വീണ കാശു കുടുക്കയിലപ്പോള്‍
വിളറി വെളുത്തോരാകാകാശ മുഖം.
ഒരിടവേളക്കുശേഷം..
കടങ്കഥകളുടെ കത്തുകെട്ടുകളഴിച്ചു
കണ്ണീരു പോലൊന്നു നിനക്കും.
ഒടുവില്‍ ,
ഹോ..എന്തൊരോടുക്കത്തെ ചൂട്..
എന്നും മറ്റും ചില
അത്മഗതങ്ങളും ചുമന്ന്
മരുഭൂമിയില്‍ മായും.
വെള്ളിയാഴ്ചകളിലെ
തണുപ്പിനെക്കുറിച്ച്
ആരും ഒന്നും പറയാറില്ല.
അതിനു സ്വര്‍ഗ്ഗത്തിലെ
വെളുത്ത പനിനീര് പൂവിന്റെ
സുഗന്ധം ഉള്ളതു കൊണ്ടായിരിക്കണം
മരുഭൂമിയിലേക്ക്..,
ഇനി മടക്കയാത്രയില്ലാത്തവന്റെ
ഓര്‍മയിലേക്ക്
മൌനത്തിന് റീത്തായ്
സമര്‍പ്പിക്കും.
1 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
(വിരഹക്കടലില്‍ കുളിച്ചവന്),കവിത നന്നായിട്ടുണ്ട്,വെറുതെ വിഷമിപ്പിക്കാതെ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ