ഇലയിലെ വായന


ഈ നില്‍പ്പില്‍
എല്ലാ ഇലയിലും
വേദനയും അതിന്‍റെ 
വേവലാതിയും

കടക്കലും തലപ്പിലും
കണ്ണിലും കാതിലും

കാറ്റിനെപ്പോലെ
കൈകൊണ്ടോ
കാല്‍ക്കൊണ്ടോ
തട്ടുമ്പോഴും മുട്ടുമ്പോഴും

പകലിനെപ്പോലെ
പരിഹസിക്കുമ്പോള്‍ 
പാതിരാവിനെപ്പോലെ
പേടിപ്പിക്കുമ്പോള്‍  

വെളുപ്പിലും കറുപ്പിലും
വിറയലും വിചാരങ്ങളും

ഉച്ചയായെന്ന്
വെളിച്ചത്തില്‍ നിന്ന് 
ഒരിറ്റ്..
ഉറങ്ങുകയെന്ന്
നിലാവില്‍ നിന്നൊരു
തുള്ളി..


കാരുണ്യത്തുള്ളികള്‍

മാത്രം
മൂര്‍ദ്ധാവിലിറ്റിക്കുന്ന 
ആകാശത്തെ
തപസ്സ്‌ ചെയ്തുകൊണ്ടുള്ള
ഈ നില്‍പ്പില്‍
എന്തും സഹിക്കും.

26 coment�rios :

കവി, സകല ജീവജാലങ്ങളിലും, ചരാചരങ്ങളിലും - പ്രപഞ്ചത്തില്‍ ആകമാനം കവിത കാണുന്നു. ഒരിലയെ നിരീക്ഷിച്ചപ്പോള്‍ ഭാവന ചിറകു വിടര്‍ത്തി - കവിത വിരിഞ്ഞത് മനോഹരം. ഭാവുകങ്ങള്‍.
പ്രകൃതിയെ വായിക്കുന്നു..

ശുഭാശംസകൾ....
പ്രകൃതീ...നീയെത്ര ധന്യ....
ആകാശത്തെ
തപസ്സ്‌ ചെയ്തുകൊണ്ടുള്ള
ഈ നില്‍പ്പില്‍
എന്തും സഹിക്കും.

ഇതൊരു സത്യം തന്നെ..!!
ആശംസകള്‍ മാഷെ
എത്രയോ കുറഞ്ഞ വാക്കുകള്‍ കൊണ്ട് താങ്കള്‍ എത്രയോ മനോഹരമായ വരികള്‍ രചിക്കുന്നു..
സിദ്ധി തന്നെ ആണത്..
അഭിനന്ദനങ്ങള്‍ ആശംസകളോടൊപ്പം
നന്നായിരിക്കുന്നു
ആശംസകള്‍
പ്രിയപ്പെട്ട ഇക്ക,
വളരെ ഇഷ്ടമായി
നല്ല കവിതയാണ്
ഇലയുടെ സഹന ശക്തി അപാരം.
സ്നേഹത്തോടെ,
ഗിരീഷ്‌
ഇലയിലെ വായന സുന്ദരം.
ഈ ഇല ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു .
കാരുണ്യത്തുള്ളികള്‍ മാത്രം മൂര്‍ദ്ധാവിലിറ്റിക്കുന്ന ആകാശം
- നല്ല ഭാവന..... നല്ല കവിത
പ്രകൃതീ.................നല്ല കവിത
അതെ... എന്തും സഹിക്കും...


നല്ല കവിത ഇക്കാ
നല്ല കവിത.........
ഇലയുടെ വേവലാതി ഒപ്പിയെടുത്ത കവിഹൃദയം...ലളിതം...നല്ലഭാവന
ആശംസകള്‍ മാഷെ...
____"കാരുണ്യത്തുള്ളികള്‍
മാത്രം
മൂര്‍ദ്ധാവിലിറ്റിക്കുന്ന
ആകാശത്തെ
തപസ്സ്‌ ചെയ്തുകൊണ്ടുള്ള
ഈ നില്‍പ്പില്‍
എന്തും സഹിക്കും."_എല്ലാം ഇവിടെയുണ്ടല്ലോ.അഭിനന്ദനങ്ങള്‍ !
ഇലകളില്‍ നിന്ന് വായിയ്ക്കണം

നല്ല കവിത
കാരുണ്യത്തുള്ളികള്‍
മാത്രം
മൂര്‍ദ്ധാവിലിറ്റിക്കുന്ന
ആകാശത്തെ
തപസ്സ്‌ ചെയ്തുകൊണ്ടുള്ള
ഈ നില്‍പ്പില്‍
എന്തും സഹിക്കും.


നല്ല കവിത..
വെളുപ്പിലും കറുപ്പിലും
വിറയലും വിചാരങ്ങളും..

മനോഹരം ഇക്ക
ആശംസകള്‍....
ഇലയെ വായിച്ചതുപോലെ വായിച്ചുകൊണ്ടേയിരിക്കുക.
ഒരുനിമിഷം ഞാനൊരിലയായതു പോലെ. വേവലാതി പൂണ്ട ഇലയനക്കം. നല്ല കവിത.
കൊള്ളാം.നന്നായിട്ടുണ്ട്
നല്ല രചന ,ഇഷ്ടമായി ആശംസകള്‍
കാരുണ്യത്തുള്ളികളുടെ ആകാശം ധ്യാനിക്കുന്നവന്‌ അസ്ഥിരങ്ങളുടെ മേലെ, നൊമ്പരങ്ങൾക്കു മേലെ, മണ്ണിന്റെ നശ്വരതയ്ക്കു മേലെ നിൽക്കാനാവും.
നന്നായി.
വായനക്കും,വിലയേറിയ അഭിപ്രായങ്ങള്‍ക്കും എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply