നാട്ടുകാഴ്ച്ചകള്‍
പൂക്കാലം
മുറ്റത്തെ മുല്ലയില്‍
മുല്ലപ്പൂ വിപ്ലവം.
മുകളിലെ ചില്ലയില്‍
മര്‍ക്കട താണ്ഡവം.
കുരുത്വം
മുന്നിലൊരു മുതുനെല്ലി
മുച്ചൂടും കായ്ക്കുമ്പോള്‍
മുതുകിലൊരു കുരുനെല്ലി
മൂത്തു പഴുക്കുന്നു.
കുട്ടിത്തം
കയ്യില്‍ ഐസ്ക്രീം
കണ്ണില്‍ ഐ ക്ലീന്‍
ഭാരോദ്ധ്വഹനം
വീതം വച്ചപ്പോള്‍
അച്ഛന്‍
ഏട്ടന്റെ ഭാഗം.
അമ്മ
അനുജന്റെ ഭാഗം.
വീതം വിറ്റപ്പോള്‍
അച്ഛനും അമ്മക്കും
ജീവിതം ഭാരം.
എളുപ്പവഴി
കുരുത്തം കെട്ടോളെ
പടിക്കു പുറത്താക്കാം.
കുരുത്തം കെട്ടോനെ
പിടിച്ചു കെട്ടിക്കാം.
കെട്ടുപാടുകള്‍
മകന്‍ വലുതായപ്പോള്‍
പെണ്ണു കെട്ടിച്ചു.
അവന്‍ വലുതായപ്പോള്‍
മിന്നു പൊട്ടിച്ചു.
29 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന്‍ പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന്‍ നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
അങ്ങയെ അഭിനന്ദിക്കാന്‍ തക്ക വളര്‍ച്ച എനിക്കില്ലെങ്കിലും, മൗനാനുവാദത്തോടെ,
എന്റെ അഭിനന്ദനങ്ങള്‍ ..........
ശുഭാശംസകള്‍ .....
ഇവിടെ
ഇതാദ്യം
ഈ കുഞ്ഞു
കവിതകള്‍
ചെറുതെങ്കിലും
ഘനഗംഭീരവും
അര്‍ത്ഥ ഗംഭീരവും
വീണ്ടും വരാം കേട്ടോ
എഴുതുക അറിയിക്കുക
നന്ദി g+ നോട്ടിനു
ഓരോന്നും കിടിലന്‍.. എന്നാലും ഇതിനെ എത്ര മാത്രം ഇസ്ടപ്പെട്ടെന്നു പറയാന്‍ ആവുന്നില്ല.
എളുപ്പവഴി
കുരുത്തം കെട്ടോളെ
പടിക്കു പുറത്താക്കാം.
കുരുത്തം കെട്ടോനെ
പിടിച്ചു കെട്ടിക്കാം.
അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍ .
ആശംസകള്‍ ...
ചെറിയ വാക്കുകളില്‍ വലിയ കാര്യങ്ങള്‍ നിറച്ചത് സൌമ്യമായി.
മനോഹരം!
ആശംസകള്‍
കൊച്ചുകവിതകൾ നന്നായിരിക്കുന്നു കുഞ്ഞുണ്ണി മാഷെ !
എന്നാലും ഭാരോദ്ധ്വഹനം,എളുപ്പവഴി . ഇവരണ്ടും പ്രത്യേകം നന്നായി
ഇവിടെ അഭിപ്രായം പറയാന്‍ ഞാന്‍ യോഗ്യനാണോ...?
എന്തായാലും വലിയ ചിന്തകള്‍ വായിക്കാന്‍ ഇനിയും വരാം..
ഇന്ന് കുംഭം ഒന്ന്.ഈ മാസം സന്തോഷവും സമാധാനവും നല്‍കട്ടെ !
ജീവിത സത്യങ്ങള്‍ വളരെ സത്യസന്ധതയോടെ,ചുരുക്കി പറഞ്ഞ കുഞ്ഞു കവിതകള്‍ ഇഷ്ടായി.
സരളം ഈ ഭാഷ;ഗഹനം ഈ ആശയം !
ഹൃദ്യമായ അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
(ആ എളുപ്പ വഴി ശരിയല്ല. കുരത്തം കെട്ടോൾക്കും, കുരുത്തം കെട്ടോനും ഒരേ ശിക്ഷ ലഭിക്കണം. പക്ഷഭേദം പാടില്ല!)
കുരുത്തംകെട്ടവന് പെണ്ണ്.
അതാണല്ലോ നമ്മുടെ പരമാര്‍ത്ഥം
മുതുകിലെ കുരുനെല്ലി വേഗം ഉണങ്ങി കൊഴിയട്ടെ .
നന്നായി ....
ഭാഗം വയ്പ്പും ,ഭാഗംപിടുതവും ..അതെല്ലാ കാലത്തും ,
ഇങ്ങനെയൊക്കെയാണ് .
നന്ദി .
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ