തൊടുന്നവരും വാടുന്നവരും
മറന്നു പോയവരോ
മരിച്ചു പോയവരോ അല്ല
ഇടക്കിടക്ക് കടന്നു വന്നു
മനസ്സില്‍ തൊടുന്നു
മടങ്ങിപ്പോകുന്നു.
വാര്‍ത്തകളിലോ
വര്‍ത്തമാനങ്ങളിലോ
ഊണിലോ
ഉറക്കത്തിലോ ആവാം.
ദുരിതനെന്നോ ദുഷ്ടനെന്നോ
ഇരയെന്നോ സാക്ഷിയെന്നോ
വാദിയെന്നോ പ്രതിയെന്നോ
ഒക്കെ പരസ്പ്പരബന്ധമുള്ള
സംശയങ്ങള്‍
വാക്കുകള്‍
തൂക്കിനോക്കി നോക്കിയാല്‍
തൂക്കിലെറ്റപ്പെട്ടവരേക്കാള്‍
ഭാരം കാണും.
ഭാവങ്ങള്‍
അളന്നു നോക്കിയാല്‍
തുറുങ്കിലടക്കപ്പെട്ടവരേക്കാള്‍
രോഷം പുകയും.
ബന്ധങ്ങള്‍
അഴിച്ചുനോക്കിയാല്‍
തുറന്നു വിടപ്പെട്ടവരേക്കാള്‍
ശക്തി കാട്ടും.
മറന്നു പോയവരല്ലെങ്കിലും
മനസ്സില്‍ തൊടുന്നവര്‍
മനുഷ്യരേപ്പോലെയല്ല.
മരിച്ചുപോകാത്തതിനാല്‍
മാലാഖയോ
ചെകുത്താനോ ആവില്ല.
തൊടുന്നയിടങ്ങളിലെല്ലാം
വാക്കുകള്‍ വാടിപ്പോകുമ്പോള്‍
മുള്ളുകള്‍ ഉറപ്പുള്ളതുകൊണ്ട്
മുറിയാന്‍ നില്‍ക്കില്ല.
അതൊക്കെ,
മൃഗങ്ങളേപ്പോലെത്തന്നെ.
30 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
നല്ല രചന.
തൂക്കിനോക്കി നോക്കിയാല്‍
തൂക്കിലെറ്റപ്പെട്ടവരേക്കാള്‍
ഭാരം കാണും.
ഭാവങ്ങള്‍
അളന്നു നോക്കിയാല്‍
തുറുങ്കിലടക്കപ്പെട്ടവരേക്കാള്‍
രോഷം പുകയും....
ഇരയെന്നോ സാക്ഷിയെന്നോ
വാദിയെന്നോ പ്രതിയെന്നോ
ഒക്കെ പരസ്പ്പരബന്ധമുള്ള
സംശയങ്ങള്‍
സത്യം മനസ്സിലാകാത്ത ഇത്തരം അഴകുഴമ്പല് തന്നെ ഇന്നത്തെ വലിയ പ്രശനം.
മനോഹരമാക്കിയിരിക്കുന്നു ഇന്നിനെ....
മനസ്സില്‍ തൊടുന്നവര്‍
മനുഷ്യരേപ്പോലെയല്ല.
സത്യം തന്നെ. ഇന്ന് മനസ്സ് തൊട്ടറിയണമെങ്കിൽ, നേരു കാണണമെങ്കിൽ, മനുഷ്യാതീതമായ കഴിവുകൾ തന്നെ വേണം.
ഇഷ്ടമായി സർ കവിത. എനിക്കു തോന്നുന്നു, വീണ്ടും വീണ്ടും ഈ കവിത വായിച്ചാൽ, ഇതിൽ പുതിയ പുതിയ അർത്ഥങ്ങൾ തെളിഞ്ഞു വരുമെന്ന്
ശ്രമിക്കട്ടെ ഞാൻ..
ശുഭാശംസകൾ....
തൊട്ടാവാടി എന്ന ഓര്മ പോലും നൊസ്റ്റാള്‍ജിയ ആണ്..
ആശംസകള്‍
വരികള്‍ ഏറെ ഇഷ്ടമായി
വളരെ നനായി എഴുതി
സ്നേഹത്തോടെ,
ഗിരീഷ്
മറന്നു പോയവരോ
മരിച്ചു പോയവരോ അല്ല
ഇടക്കിടക്ക് കടന്നു വന്നു
മനസ്സില്‍ തൊടുന്നു
മടങ്ങിപ്പോകുന്നു......
വാസ്തവം ....നല്ല എഴുത്ത് ..ആശംസകള്‍ ...!
നന്നായി ബന്ധിച്ചു
_______ഹാ ...വരികളിലെ അര്‍ത്ഥവും അതളന്നു തരുന്ന അപാര വാഗ് വിസ്മയങ്ങളും അവര്‍ണ്ണനീയം.പറയട്ടെ ,കലവറയില്ലാതെ -ഇരുത്തം വന്ന ഒരു കവിയുടെ എല്ലാ 'ശ്രീത്വ'ങ്ങളും ഇവിടെ പ്രകടമാണ്.അതു തന്നെയാണ് ഇവിടെ പറന്നെത്താന്‍ പലപ്പോഴും തിടുക്കം കൂട്ടുന്നതും!എല്ലാം ചേര്‍ത്തുവെച്ചൊരു 'പുസ്തക പ്രകാശ'നത്തിനുള്ള സമയം സമാഗതം.ശ്രമിക്കുമല്ലോ?പ്രാര്‍ഥനകളോടെ,ഭാവുകങ്ങളോടെ,ഹൃദയപൂര്‍വ്വം....
ബ്ലോഗുകളിൽ നല്ല കവിതകൾ വായിക്കാനാവുന്നത് ആഹ്ളാദകരം....
കാരണം പദങ്ങളുടെ ആക്രോശം ഇല്ലാതെ വായന നടക്കും എന്നത് തന്നെ .
നന്നായി ഇതും.
ആശംസകള്‍
തൂക്കിനോക്കി നോക്കിയാല്‍
തൂക്കിലെറ്റപ്പെട്ടവരേക്കാള്‍
ഭാരം കാണും.
ഭാവങ്ങള്‍
അളന്നു നോക്കിയാല്‍
തുറുങ്കിലടക്കപ്പെട്ടവരേക്കാള്‍
രോഷം പുകയും.
ബന്ധങ്ങള്‍
അഴിച്ചുനോക്കിയാല്‍
തുറന്നു വിടപ്പെട്ടവരേക്കാള്‍
ശക്തി കാട്ടും.
കവിത നന്നയി ഇഷ്ടപ്പേട്ടു..
നല്ല വരികള്‍..... ആശംസകള്‍ മാഷെ.!
അഭിനന്ദനങ്ങൾ!
വരികള്‍ ലളിതവും മനോഹരവും
ആശംസകള്‍ ഇക്കാ
സുപ്രഭാതം !
മഹത്തായ ഒരു ആശയം വളരെ ലളിതമായി എഴുതി.
ഹാര്ദമായ അഭിനന്ദനങ്ങള്‍ !
സസ്നേഹം,
അനു
അതുപോലെ ഈ കവിതയും.
സുന്ദരമായ വരികള്‍ ...
ആശംസകള്‍ ....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ