കൊത്തിവക്കപ്പെട്ട ജന്മങ്ങള്‍
കരുവീട്ടിയുടെ തടിയിലാണ്
മൂത്താശാരിയുടെ പണി.
കടഞ്ഞു പിടിപ്പിച്ച കൈയും കാലും
കണ്ണുപറ്റുന്ന കൊത്തും പണിയും
നാലുകെട്ടിന്റെ നടുമുറ്റത്തിനൊക്കും
ഊണുമേശയുടെ മുഖവട്ടം.
നടുത്തളത്തില്‍ എടുത്തിട്ടാലതില്‍
നഗരത്തിലെ തിരക്കു തുടങ്ങും
പകലും രാത്രിയുമെല്ലാം
പഞ്ചനക്ഷത്രത്തിളക്കം
വിഭവസമൃദ്ധിക്കു നടുവില്‍
വിസ്താര ഭയമുള്ള കിടപ്പ്
ഘടികാരസൂചികള്‍ക്കിടയില്‍
ഗതകാലസ്മരണകളുടെ കിതപ്പ്.
ഊണുമേശയിലെ ഉളിത്തിളക്കത്തില്‍
വീടെല്ലാം ഉറക്കത്തില്‍ വീഴുമ്പോഴും
നട്ടുച്ചയും നട്ടപ്പാതിരയുമില്ലാതെ
മൂത്താശാരിയുടെ നടവഴികള്‍
അടഞ്ഞു കിടക്കുന്ന വാതിലില്‍ മുട്ടി
അയല്‍പ്പക്കത്തുനിന്നയല്‍പ്പക്കത്തേക്ക്
പാതിവെന്തതായാലും വേണ്ടില്ല
പഴങ്കഞ്ഞിയാണെങ്കില്‍ ഇരിക്കും
തൊട്ടുകൂട്ടാനൊരിലയിലിത്തിരി
ഉണക്കച്ചമ്മന്തിയുണ്ടെങ്കില്‍ ചിരിക്കും
ഊണുമേശയിലെ ഉളിത്തിളക്കത്തില്‍
വീടെല്ലാം ഉറക്കത്തില്‍ വീഴുമ്പോഴും
നട്ടുച്ചയും നട്ടപ്പാതിരയുമില്ലാതെ
മൂത്താശാരിയുടെ നടവഴികള്‍
അടഞ്ഞു കിടക്കുന്ന വാതിലില്‍ മുട്ടി
അയല്‍പ്പക്കത്തുനിന്നയല്‍പ്പക്കത്തേക്ക്
പാതിവെന്തതായാലും വേണ്ടില്ല
പഴങ്കഞ്ഞിയാണെങ്കില്‍ ഇരിക്കും
തൊട്ടുകൂട്ടാനൊരിലയിലിത്തിരി
ഉണക്കച്ചമ്മന്തിയുണ്ടെങ്കില്‍ ചിരിക്കും
ഉടലില്‍ നിന്നും തടിയൂരാനാവാതെ
ആണിക്കാലില്‍ നിന്നാടുമ്പോഴും
ഉളിപ്പാടുകളുള്ള മുഖവട്ടമളന്നാല്‍
പട്ടും വളയും കിട്ടിയ ചിരി മാത്രം.
ആണിക്കാലില്‍ നിന്നാടുമ്പോഴും
ഉളിപ്പാടുകളുള്ള മുഖവട്ടമളന്നാല്‍
പട്ടും വളയും കിട്ടിയ ചിരി മാത്രം.
25 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
അവര്‍ ഗോപുരങ്ങള്‍ പണിയുന്നു
തെരുവില്‍ കിടന്നു ഉറങ്ങുന്നു.
തീന്മേശകള്‍ കൊത്തുന്നു.
പട്ടിണി അവരെ വിട്ടു പോകുന്നില്ല.
കൊത്തിക്കഴിഞ്ഞ ദെവീ വിഗ്രഹം അന്യമാകുന്ന പെരുന്തച്ചനെപ്പോലെ.
"ഘടികാരസൂചികള്‍ക്കിടയില്‍
ഗതകാലസ്മരണകളുടെ കിതപ്പായി"കിടപ്പുണ്ട് പുതുമകളുടെ പരിഷ്കാര ലേബലുകളില്‍-.. ...."പേര് കൊത്തിവെക്കപ്പെട്ട്!
"ഊണുമേശയിലെ ഉളിത്തിളക്കത്തില്‍
വീടെല്ലാം ഉറക്കത്തില്‍ വീഴുമ്പോഴും
നട്ടുച്ചയും നട്ടപ്പാതിരയുമില്ലാതെ
മൂത്താശാരിയുടെ നടവഴികള്‍ ..."
കാലം മാറ്റുന്ന കോലങ്ങള്‍ !അതോ പെക്കൊലങ്ങളോ?കവിത അതിന്റെ ആശയ ഗരിമയിലും ശില്പ ഭംഗിയിലും വേറിട്ട്ു നില്‍ക്കുന്നു.അഭിനന്ദനങ്ങള്‍ !!
പതിവുപോലെ സുന്ദരമായ വരികള്‍
പെട്ടെന്ന് നാട്ടിലെ കൊത്തുപണിക്കാരനായ ആശാരിയെ ഓര്‍ത്തു.
ശ്രദ്ധിക്കപ്പെടുന്ന നല്ലചിത്രവും തലക്കെട്ടും.
കണ്ണുപറ്റുന്ന കൊത്തും പണിയും......
പണിയറിയാവുന്ന ആശാരിമാരും സന്യാസിമാരും ദരിദ്രനാരായണന്മാരായി
ജീവിക്കണം എന്നു ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ല..
ശുഭാശംസകൾ......
പണ്ട് മയന്‍ ദേവലോകം പണിതു .ആ മായിക ചാതുരിയ്ല്‍ മതിമയങ്ങി ,ലക്ഷ്മിദേവി മയന്‍ അറിയാതെ പിറകെ പോന്നു .
ആശാരിച്ചി ലക്ഷ്മിയെ ചൂലെടുതോടിച്ചു എന്നാണു കഥ .
ആണിക്കാലില്‍ നിന്നാടുമ്പോഴും
ഉളിപ്പാടുകളുള്ള മുഖവട്ടമളന്നാല്‍
പട്ടും വളയും കിട്ടിയ ചിരി മാത്രം.
നിറം പിടിപ്പിച്ചു, ഉളി തലപ്പ് കൊണ്ട് തടികളുടെ മുഖം മിനുക്കി കൂനി നടക്കുന്ന മൂതാശാരിയുടെ മുഖം എന്നും നിറം മങ്ങിയതായിരുന്നു... കാഴ്ചയില്‍ ഇനിയും മറയാത്ത ഒരു മുഖം വീണ്ടും വെളിച്ചത്തിലേയ്ക്കു വരുന്നു ..
അക്ഷര ജാലങ്ങല്‍ക്കെന്റെ ആശംസകള്‍ മാഷെ....
അവധിക്കാലത്ത് പോസ്റ്റ് ചെയ്തതായതുകൊണ്ട് എത്താന്‍ കഴിഞ്ഞില്ല
ഉടലില്‍ നിന്നും തടിയൂരാനാവാതെ
ആണിക്കാലില്‍ നിന്നാടുമ്പോഴും
ഉളിപ്പാടുകളുള്ള മുഖവട്ടമളന്നാല്‍
പട്ടും വളയും കിട്ടിയ ചിരി മാത്രം
ബൂലോകത്തെ ഈ മൂത്താശാരിയുടെ ഈ പണിയില്‍ പണിക്കുറ്റം തീര്‍ത്തും ഇല്ലെന്നു പറയുന്നതല്ലേ ഉചിതം ... നല്ല കവിത .. ആശംസകള്‍ നാട്ടുകാരാ..
ഉള്ളില്‍ കൊത്തിവെയ്ക്കും വരികള്‍,...
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ