കടല്‍ കാണുമ്പോള്‍












അടുക്കള ഭരണിയില്‍
അകപ്പെട്ട നിലയിലാണ്
ആദ്യമായി കണ്ടത്.

കരിയില്‍ മുങ്ങിയ ഉമ്മ

കഞ്ഞിയിലേക്കെടുത്തിട്ടു.
വിയര്‍പ്പില്‍ കുളിച്ച ഉപ്പ
കണ്ണുരുട്ടിക്കാണിച്ചു.
വിരല്‍ തൊട്ടുനക്കിയപ്പോള്‍
ഉപ്പിന്റെ കടല്‍ !

കുഞ്ഞുകുട്ടന്‍ നായരുടെ

പലചരക്കുകടയില്‍ നിന്നും
തേക്കിലപ്പൊതിയിലാണതു
വീട്ടിലെത്തുന്നത്.
പീടികക്കോലായിലെ
മരപ്പത്തായത്തിലൊരുനാള്‍
ചത്ത പല്ലിക്കൊപ്പം കണ്ടപ്പോള്‍ 
ചാവുകടലെന്നു തിരുത്തി.

പാണ്ടിലോറികളിലും പിന്നെ

പട്ടാമ്പിയിലെ ഗോഡൌണിലും
ചെങ്കടലിന്റെ കൈവഴികളിലൂടെ
കുത്തിപ്പിടുത്തങ്ങളില്‍പ്പെട്ട
ചാക്കുകണക്കിനട്ടികള്‍ .

ബോംബെയിലും *സാമ്പാറിലും

പകല്‍പോലെ വെളുത്തും
കടല്‍പോലെ പരന്നും കിടന്നു.
അറുത്ത കൈയ്ക്ക്
ഉപ്പുതേക്കാത്തവര്‍ക്കിടയിലതിനെ
കണ്ടപ്പോള്‍ത്തന്നെ അറച്ചു,
കരിങ്കടലെന്നു വിളിച്ചു.

കണ്ടുകൊണ്ടിരുന്നു പിന്നെയും

അത്തറും അറബിപ്പൊന്നും
പവിഴപ്പുറ്റുകളും നിറഞ്ഞ്
ചില കടല്‍ നാക്കുകളില്‍
കിടന്നു കളിക്കുന്നത്.

കടല്‍ കടന്നപ്പോഴും കണ്ടത്

പിടി കിട്ടാത്ത കാര്യങ്ങള്‍
ഉപ്പിന്റെ കടലിലെപ്പോഴും
വിയര്‍പ്പും കണ്ണീരും മാത്രം.

വിയര്‍പ്പൊഴുക്കിയൊഴുക്കി

ചിലരെല്ലാം ഉപ്പുകടലില്‍
വിയര്‍പ്പെത്ര ഒഴുക്കിയിട്ടും
ചിലരെന്നും കണ്ണീര്‍ക്കടലില്‍



*സാമ്പാര്‍ (രാജസ്ഥാനിലെ ഉപ്പുപാടം)




10 coment�rios :

നല്ല വരികൾ...
വിയര്‍പ്പൊഴുക്കിയൊഴുക്കി
ചിലരെല്ലാം ഉപ്പുകടലില്‍
വിയര്‍പ്പെത്ര ഒഴുക്കിയിട്ടും
ചിലരെന്നും കണ്ണീര്‍ക്കടലില്‍

കൊള്ളാം
അതെ,ചിലരെന്നും കണ്ണിർക്കടലിൽ തന്നെ.നന്നായിട്ടുണ്ട്
അടുത്തിടെ കവിതകളില്‍ പുതുമ കാണുന്നു.ആശംസകള്‍
ഉപ്പിന്റെ നാനാര്‍ത്ഥങ്ങള്‍ ഇഷ്ട്ടമായി.
ഉപ്പിന്റെ രസ തന്ത്രം
ഈ തന്ത്രവും ഒരു രസം
"വിയര്‍പ്പെത്ര ഒഴുക്കിയിട്ടും
ചിലരെന്നും കണ്ണീര്‍ക്കടലില്‍"" """"'

ആശംസകള്‍ !
നന്നായി.. നല്ല വരികള്‍..
നല്ല വരികള്‍
ആശംസകള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply