കണ്ണാടി



ടഞ്ഞ വാതിലില്‍ പുറത്തെ കാഴ്ച്ചയില്‍
തിളങ്ങുന്നുണ്ടൊരു പകലിന്‍റെ മുഖം.
നിലാവുപോല്‍ മങ്ങിത്തെളിഞ്ഞോരാകാശം
പകരുന്നുണ്ടുള്ളില്‍ പുതിയൊരുന്മേഷം .

അടുത്തു ചെല്ലുമ്പോള്‍ അകത്തു നിന്നൊരാള്‍
പതുക്കെയെത്തിയോ?
അടഞ്ഞ വാതിലില്‍പ്പതിഞ്ഞ മുട്ടുകേട്ട
ടുത്തുവന്നുടന്‍ മടങ്ങിപ്പോകയോ ?

അകന്നു പോയിട്ടില്ലതിന്‍റെ കാലൊച്ച.
അടുത്ത് നിന്നകം അടച്ചു പോയതൊ?
അകത്ത് നിന്നകം പുറത്തു വന്നതൊ?

മുഖമില്ലാത്തൊരു മൃഗത്തിന്‍ രൂപത്തില്‍
വരച്ചു വച്ചൊരീ മരത്തിലെ
ചിത്രപ്പണികള്‍ കാണുമ്പോള്‍
ഭയം പെരുകുന്നു.
തിരിച്ചു പോകുമ്പോള്‍ മരത്തിലെ മുഖം
മനസ്സിലാകുന്നു.



4 coment�rios :

നല്ല കവിത....

തിരിച്ചു പോകുമ്പോള്‍ മരത്തിലെ മുഖം
മനസ്സിലാകുന്നു.
കണ്ണാടി കവിതക്ക് ഒരു പുതുമുഖം തോന്നിച്ചു.എങ്കിലും എവിടെയൊക്കെയോ ഒരു തപ്പിപ്പിടയല്‍.ആശയഗ്രഹണം അല്പം കുഴക്കുന്നു.ആശംസകള്‍ പ്രിയ കവിക്ക്‌.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply