നഖീലുകള്‍ പറയുന്നത്
വിഴുപ്പലക്കിയും ഉണക്കിയും മുഖം
വെളുപ്പിച്ചും അകം കറുപ്പിച്ചും ചിലര്‍
പുലര്‍നിലാവിലും ഉണര്‍ന്നിരിക്കുന്നു.
ബിലാദുകള്‍ മണല്‍ച്ചുഴികളില്‍ മായ്ച്ചു
കളയും കാറ്റില്‍ പുഞ്ചിരിച്ചു നില്ക്കുന്ന
*ബദുവെപ്പോല്‍ പാവം *നഖീലുകള്‍ വ്യഥ
*ഖഫീഫുകള്‍ക്കുള്ളില്‍ ഒളിച്ചു വച്ചവര്‍ .
വെളുപ്പിച്ചും അകം കറുപ്പിച്ചും ചിലര്‍
പുലര്‍നിലാവിലും ഉണര്‍ന്നിരിക്കുന്നു.
പ്രദോഷങ്ങള്‍ അതിന് വഴികളില്‍ നിഴല്‍
പരവതാനികള്‍ വിരിച്ചു സ്വീകരി-
ച്ചിരുത്തുന്നു പോയ ദിനങ്ങളെയെന്നും.
പരവതാനികള്‍ വിരിച്ചു സ്വീകരി-
ച്ചിരുത്തുന്നു പോയ ദിനങ്ങളെയെന്നും.
മൃതിയടഞ്ഞതിന് സ്മൃതി പുതുക്കുവാന്‍
ഇരുന്നവര്‍ക്കിടെ പകരുന്നുണ്ടതിന്‍
പകല്ക്കിനാവില് നിന്നിറുത്ത *റത്തബിന്‍
കുലകളും, ഉള്ളില്‍ തിളച്ച *ഖാവയും.
ഇടയ്ക്കിടെയത് നുകര്‍ന്നവര്‍ തന്നെ
ഇകഴ്ത്തുന്നു മുന്നില്‍ കുനിഞ്ഞു ജീവിതം
വിളമ്പിത്തീര്‍ക്കുന്ന വിധിയാണെന്നപോല്‍ !
അവര്‍ അസദൃശ സഹനശക്തിയോ-
ടകലെ നാളയെ മധുരമാക്കുവോര്‍
ടകലെ നാളയെ മധുരമാക്കുവോര്‍
*ജബലിന്നക്ളറില്‍ വിസ പുതുക്കാതെ
പുകമഞ്ഞിന് മൂടുപടമണിഞ്ഞെത്തി
അവധിയില്ലാതെ വെയില് ചുമന്നവര്‍
അവധിയില്‍ പെരുമഴയായ് പെയ്തവര്‍
ഉടയവര്‍ ചിലര്‍ മറന്നുപോകുന്നു
കുടിച്ച കണ്ണുനീര് കടലിന്നുപ്പുപോല്‍ !
കടല്ക്കരകളില് വലകള്‍ നെയ്തിട്ടും
സമതലങ്ങളില്‍ തലകള്‍ കൊയ്തിട്ടും
കരകയറാത്ത തിരകളാണവര്‍
തുടര്‍ മൊഴികളാല് നുരചിതറുവോര്‍
ബിലാദുകള്‍ മണല്‍ച്ചുഴികളില്‍ മായ്ച്ചു
കളയും കാറ്റില്‍ പുഞ്ചിരിച്ചു നില്ക്കുന്ന
*ബദുവെപ്പോല്‍ പാവം *നഖീലുകള്‍ വ്യഥ
*ഖഫീഫുകള്‍ക്കുള്ളില്‍ ഒളിച്ചു വച്ചവര്‍ .
മഴ കഴിഞ്ഞെത്തും പൊതുമാപ്പിന് *വാദി-
യൊഴുക്കില്‍ പ്പെട്ടുറ്റവരെ കൈവിട്ടാലും
വിനമ്രശീര്‍ഷരാണിളം *നബാത്തിന്റെ
വിളംബരച്ചിരി മുറിച്ചു മാറ്റിലും.
അതിമോഹങ്ങളിന്നതിന്‍ പകലിനെ
അമിതദാഹികളാക്കുന്നുണ്ടെങ്കിലും
മധുരവ്യാപാരം കൊണ്ടുഷ്ണജീവിതം
അധികബാധ്യതയാകുന്നുണ്ടെങ്കിലും
നിലാച്ചിറകുകള്‍ ധരിച്ചവ, ജന്മ
സ്ഥലികളിലെന്നും പുനര്‍ജ്ജനിക്കുന്നു.
ഒരു തലമുറ മുഴുവന്‍ ആ ചിരി
തിരിച്ചറിഞ്ഞുള്ളം ത്രസിച്ചു നില്ക്കുന്നു.
ചകിതയാവാതെപ്പുലര്‍ക നീയെന്നും.
---------------------------------------------------------------------
ചകിതയാവാതെപ്പുലര്‍ക നീയെന്നും.
---------------------------------------------------------------------
*റത്തബ് -പുതിയ ഈത്തപ്പഴം
*ഖാവ - മധുരം ചേര്‍ക്കാത്ത കാപ്പി
ജബല്‍ അക്ളര്‍ -പച്ചമല,ഒമാനിലെ അതിമനോഹരമായ ഒരു പര്‍വ്വത പ്രദേശം
ബിലാദ് - ഗ്രാമം
ജബല്‍ അക്ളര്‍ -പച്ചമല,ഒമാനിലെ അതിമനോഹരമായ ഒരു പര്‍വ്വത പ്രദേശം
ബിലാദ് - ഗ്രാമം
*ബദു - മരുവാസി,മലവാസി
*നഖീല്‍ - ഈത്തപ്പന
*ഖഫീഫ് -ഈത്തപ്പനയോലയുടെ കുട്ട
*വാദി - മലവെള്ളപ്പാച്ചില്‍
*നബാത്ത് - ഈത്തപ്പനയുടെ പൂക്കുല
(പരാഗണത്തിനു പകരം ആണ്‍മരങ്ങളില്‍ നിന്നും അറുത്തെടുക്കുന്ന
പൂക്കുലയുടെ അല്ലികള്‍ പെണ്മരങ്ങളില് കെട്ടിത്തൂക്കുകയാണ് ചെയ്യുന്നത് )
14 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
''അവര്‍ അസദൃശ സഹനശക്തിയോ-
ടകലെ നാളയെ മധുരമാക്കുവോര്‍
*ജബലിന്നക്ളറില്‍ വിസ പുതുക്കാതെ
പുകമഞ്ഞിന് മൂടുപടമണിഞ്ഞെത്തി
അവധിയില്ലാതെ വെയില് ചുമന്നവര്‍
അവധിയില്‍ പെരുമഴയായ് പെയ്തവര്‍...."
______________
ഓരോ 'നഖീലി'നും ഇതിനുമപ്പുറം എന്തുണ്ട് പറയാന്‍ !
ഓരോ ഈത്തപനയും ഓരോ തപസ്സാണ്.. മണ്ണിന്റെയും മനുഷ്യന്റെയും തപസ്സ്.. ആ തപസ്സിന്റെ കൂടെ പ്രവാസിയുടെ നെഞ്ചിലെ തപം കൂടി ചേര്‍ന്നപ്പോള്‍, ഭംഗിവാക് പറയുകയാന്നെന്നു കരുതരുത്.. വളരെ മനോഹരമായിരിക്കുന്നു..
അവധിയില്‍ പെരുമഴയായ് പെയ്തവര്‍ ... അവരറിയണം ഈ വരികൾ!
--
നന്നായി സാബ്
ഇതില്‍ ബ്ലോഗ് പോസ്റ്റുകള്‍ സ്ക്രോള്‍ ചെയ്യിക്കുന്ന വിദ്യ ഒന്ന് പറഞ്ഞു തരാമോ മാഷേ?
shahidsha8@gmail.com
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ