പുരാണ കിട്ടം
അടിയന്റെ കൈയ്യില്‍ മുടിങ്കോല്
പണ്ടെന്റെ തമ്പ്രാന്റെ കണ്ണില്‍ കാട്
അടിയന്റെ നെഞ്ചില്‍ കിളിക്കൂട്
പണ്ടെന്റെ തമ്പ്രാന്റെ പേരില്‍ കുന്ന്
അടിയന്റെ പേരില്‍ അരക്കന്ന്
പണ്ടെന്റെ തമ്പ്രാന്റെ നാവില്‍ പൊന്ന്
അടിയന്റെ തലയില്‍ കളിമണ്ണ്.
പണ്ടത്തെ നാടിന്ന് പട്ടണക്കാട്
പണ്ടത്തെ കാടിന്ന് റബ്ബറുങ്കാട്
അമ്പലപ്പറമ്പില്‍ പേരിനൊരാല്
ഉപ്പിണിപ്പാടത്ത് പേരിനൊരാട്
കുന്നെല്ലാം ചോരപ്പുഴയും കടന്ന്..
കുട്ട്യോളെല്ലാം മോഹക്കടല് തുഴഞ്ഞ്..
തമ്പ്രാന് പൂതിക്കൊരഞ്ചാറ് തെങ്ങ്
അതുമതി മോന്തിക്ക് അടിയനഞ്ഞൂറ്
അങ്ങാടിയില്‍ ചെന്നാല്‍ അഞ്ചെട്ട് ഭാഷ
അമ്മയെക്കണ്ടാലും അറിയാത്ത ചേഷ്ട
മണ്ണിനും കല്ലിനും മണലിനും ബൈപ്പാസ്
വെറുമൊരു കോള്‍..കഴുത്തില്‍ വാള്!
ഇളം വെയില് കൊണ്ടാല്‍ അടിയന് വാട്ടം
കുടവയര്‍ കുറയ്ക്കുവാന്‍ തമ്പ്രാന്റെ ഓട്ടം
അരിയും പഞ്ചാരയും അടിയന് മാത്രം
അത് കേട്ടാല്‍ തമ്പ്രാന് ഒടിയന്റെ നോട്ടം
തമ്പ്രാന്റെ ഉള്ളിലുള്ളോണനിലാവ്
ക്ഷണനേരം കൊണ്ടൊരു ഓട്ടമുക്കാല്
അടിയന്റെ ഉള്ളില്‍ നുരയുന്നു, കാല്
അതുകൊണ്ട് ചുണ്ടില്‍ പാക്കറ്റ് പാല് !
26 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
ദൃശ്യ
കവിത ഇഷ്ട്ടമായി .. ആശംസകള്‍
പണ്ടത്തെ നാടിന്ന് പട്ടണക്കാട്
പണ്ടത്തെ കാടിന്ന് റബ്ബറുങ്കാട്
അമ്പലപ്പറമ്പില്‍ പേരിനൊരാല്
ഉപ്പിണിപ്പാടത്ത് പേരിനൊരാട്
വാസ്തവം !!!!!
അന്നുമിന്നും നമ്മളൊക്കെ അടിയാന്മാര് തന്നെ.എന്തിനുമേതിനും അജണ്ഢയുള്ള നാട്ടില്‍ നാം എന്നും അടിയാന്മാര് തന്നെ.
മണ്ണും മാറി, വിണ്ണും മാറി
ഭംഗിയായി പറഞ്ഞു
നല്ല വിഷയം നന്നായിപ്പറഞ്ഞു
അന്നുമിന്നുമൊരേ പോലെയെന്നതിന് നമ്മുടെ നാടിനെ മറ്റ് നാടുമായ് താരതമ്യം ചെയ്യുമ്പോള്‍ നമ്മള് സ്വര്ഗ്ഗരാജ്യത്താണ്, അതിനു നന്ദി പലരോടും ഓര്‍ക്കാം നമുക്ക്!!
കവി പറഞ്ഞത് വാസ്തവം.
അടിയനും തമ്പ്രാനും
മണ്ണും വിണ്ണും എല്ലാം.
വാക്കുകളുടെ ചിട്ടയും അക്ഷരങ്ങളുടെ അടുക്കും മനോഹരം.
ചങ്ങാത്തമാകുന്നിരകളും വേടനും..!
നല്ല പകര്‍ന്നാട്ട കവിത ഇഷ്ടമായി
പണ്ട് മുത്തപ്പന്റെ തോളിൽ
കൈക്കോട്ടു മഷുവാണ്
ഇപ്പൊ മുത്തപ്പന്റെ തോളിൽ
കസവുമുണ്ടാണ്
ഓ മുത്തപ്പാ എന്റെ മുത്തപ്പാ...
ആശംസകള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ