മരപ്പെയ്ത്ത്
വളർന്നു പന്തലിക്കുന്നുണ്ട്,
ചില തള്ളപ്പൂമരങ്ങള്‍ .
തളിരിലകളിലൂടരിച്ചുകയറിയും
ശിരോസിരകളില്‍ തുളച്ചുകയറിയും
സഹനങ്ങളില്‍ നിറയുന്ന
ഋതുഭേദസങ്കടങ്ങളില്‍ .
പുലർന്നു കൊണ്ടേയിരിക്കുന്നു,
മഴപ്പകലുകളാണെങ്കിലും
പനിപ്പകലുകളാണെങ്കിലും
പിറന്നുപോയവര്‍ക്ക് വേണ്ടി
പുലര്‍ന്നു കൊണ്ടിരിക്കുന്നു,
പൂവിരിയും ലാഘവത്തോടതില്‍
പുതിയ പുതിയ പകലുകള്‍ .
കാറ്റടിച്ചുഴലുമ്പോഴും
കേട്ടുകൊണ്ടിരിക്കുവാന്
വിങ്ങുമകക്കാടുകൾക്കുള്ളില്‍
വിളഞ്ഞ കിളിപ്പേച്ചുകള്‍ .
ഓരോരോയിടങ്ങളിൽ
ഒരോരോയിഷ്ടങ്ങളില്‍
വാടിപ്പഴുക്കാനലിവിന്റെ
പൂക്കളും കായ്കളും.
അടിവേരില്‍ തൊടുന്ന
ചിതലിന്റെ വിരലിനെ
ഉടനീളമുണക്കുന്ന വെയിലിനെ
മലവേടന്റെ മൌനപ്പെരുക്കങ്ങളെ
അവഗണിക്കുമ്പോളാടുന്നതിൻ
ചില്ലയിൽ ചിരിമൊട്ടുകള്‍
ചില്ലയിൽ ചിരിമൊട്ടുകള്‍
ചിന്തകളെത്ര കാടുകയറിയാലും
മനസ്സിൻ കടിഞ്ഞാണ്‍ പൊട്ടില്ല
വേടിറങ്ങിയ നിലനില്പ്പിലും
വേരുറച്ചതാണതിന്‍ വേദനകള്‍
ഉതിര്‍ന്നു വീഴാന്‍ കഴിയാതെ
നെടുവീര്‍പ്പുകളില്‍ നിറയും
ഉള്‍വിലാപങ്ങള്‍ .
പൂവും കായും കൊഴിഞ്ഞാലും
ചില തള്ളമരങ്ങളിങ്ങനെ
വളര്‍ന്നു പന്തലിക്കുന്നു.
തണലുകൊണ്ടും
നിഴലുകൊണ്ടും
കരിയിലകള്‍ കൊണ്ടുമൊക്കെ
മൂടിവയ്ക്കാന്‍ ശ്രമിക്കുന്നു,
മണ്‍തരികളില്‍ കിളിര്‍ത്തുവരുന്ന
മരുഭൂമിയുടെ മര്‍മ്മരങ്ങള്‍ .
14 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
ellam kozhinjalum swayam kozhiyathe..puthappu nalki, kuda nalki, angane..
വേരുറച്ചതാണതിന്‍ വേദന
നന്നായി....
വല്ലാത്ത ഒരു ഫീല്‍ ഉണ്ട് വരികളില്‍.
ഓരോ വരികളും കോരിത്തരിപ്പിക്കുന്നു-കവിതയുടെ അനിര്‍വചനീയമായ അനുഭൂതി നുകര്‍ന്ന് ...
ആഗ്രഹിക്കുന്നു -ഇതുപോലെ എനിക്കും കഴിഞ്ഞിരുന്നുവെങ്കില്‍ !!
ആശംസകള്‍...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ