റസ്താക്
റസ്താക്ക്..
എവിടെ, ഏതു കൊടുമുടിയില്‍
കയറി നിന്നാലാണിനി നിന്റെ
ഉയര്‍ച്ചയുടെ തുടക്കമളക്കാന്‍ കഴിയുക?
മരുഭൂമിയുടെ ശിരോരേഖയിലൂടൊരു
മടക്ക യാത്രക്കൊരിക്കലും നീയുണ്ടാവില്ല.
വേപ്പുമരരച്ചില്ലകളില്‍ ജിറാദുകളങ്ങിനെ
ഒച്ച വക്കുമ്പോള്‍ ,
മലയടിവാരത്തിലിനിയൊരിക്കലും
പനിച്ചു കിടക്കില്ല, നിന്റെ ബിലാദുകള്‍ .
മഴയുടെ പടയൊരുക്കങ്ങളില്ലാത്ത
പകലുകളിലെല്ലാമിപ്പോള്‍
മഞ്ഞുമേഘങ്ങളെ ചുമക്കുന്നുണ്ട്
നിന്റെ മലനിരകള്‍ .
ജബല്‍ അക്ളറിലെ
ഗുഹാമുഖങ്ങളില്‍ മുട്ടിവിളിച്ചാലൊ,
അയമോദകക്കാടുകളില്‍ മേയുന്ന
ആട്ടിന്‍ പറ്റങ്ങളെ തൊട്ടു വിളിച്ചാലൊ,
കോട്ടകൊത്തളങ്ങളില്‍ കാത്തുസൂക്ഷിച്ച
നിന്റെ ചരിത്രസ്മാരകങ്ങള്‍
സംസാരിച്ചു തുടങ്ങുമായിരിക്കും?
അസ്സലിന്റെ മധുരവും
ബുഖൂറിന്റെ സുഗന്ധവും
നിന്റെ സംസ്കാരപൈതൃകം.
ഫലജിന്റെ സംശുദ്ധിയോടെ
ജനപഥങ്ങളിലൂടൊഴുകിപ്പരക്കുന്നതു
നിന്റെ കാരുണ്യസ്പര്‍ശം.
ഋതുഭേദത്തിന്റെ പച്ചപ്പിലും
പത്തരമാറ്റിന്റെ പവന് തിളക്കത്തിലും
കണ്ണുമഞ്ഞളിക്കാത്തൊരു ഖഞ്ചറിന്റ
കരളുറപ്പുകൂടിയുണ്ടാകുമ്പോൾ
നിന്നെ ബദുവെന്നു പരിഹസിച്ചവരുടെ
ഹൃദയങ്ങളിലാണ്
മരുഭൂമികള്‍ വളര്‍ന്നു വലുതാകുന്നത്.
റസ്താക്ക്.. നിന്റെ മനസ്സിനുള്ളിലെ
നന്മയുടെ ആഴങ്ങളറിയണമെങ്കില്‍
മുന്നിലേക്കായാലും പിന്നിലേക്കായാലും
നടന്നുതീര്‍ക്കേണമവരിനിയും
ശതവര്‍ഷം കാതങ്ങള്‍ .
റസ്താക് (ഒമാനിലെ ഒരു മലയോര പട്ടണം)
ജിറാദ്/ഒമാനില്‍ കാണപ്പെടുന്ന ഒരുതരം വലിയ പ്രാണി. ബിലാദ്/ഗ്രാമം. ജബല്‍ അക്ളര്‍/അതിമനോഹരമായ ഒരു പര്‍വ്വത പ്രദേശം.ഒമാനിലെ കാശ്മീരെന്നും പറയാം. അസ്സല്/തേന്‍. ബുഖൂര്‍/കുന്തിരിക്കം. ഫലജ്/ഒമാനിലെങ്ങും കാണപ്പെടുന്ന ഒരിക്കലും വറ്റാത്ത ഉറവകള്‍.ഖഞ്ചര്‍/ വിശേഷാവസരങ്ങളില്‍ ഒമാനികള്‍ അണിയുന്ന അരപ്പട്ടയും കത്തിയും.ഒമാന്റെ ദേശീയ ചിഹ്നം.ബദു/ (മരുവാസി)കാടന്‍.
എവിടെ, ഏതു കൊടുമുടിയില്‍
കയറി നിന്നാലാണിനി നിന്റെ
ഉയര്‍ച്ചയുടെ തുടക്കമളക്കാന്‍ കഴിയുക?
മരുഭൂമിയുടെ ശിരോരേഖയിലൂടൊരു
മടക്ക യാത്രക്കൊരിക്കലും നീയുണ്ടാവില്ല.
വേപ്പുമരരച്ചില്ലകളില്‍ ജിറാദുകളങ്ങിനെ
ഒച്ച വക്കുമ്പോള്‍ ,
മലയടിവാരത്തിലിനിയൊരിക്കലും
പനിച്ചു കിടക്കില്ല, നിന്റെ ബിലാദുകള്‍ .
മഴയുടെ പടയൊരുക്കങ്ങളില്ലാത്ത
പകലുകളിലെല്ലാമിപ്പോള്‍
മഞ്ഞുമേഘങ്ങളെ ചുമക്കുന്നുണ്ട്
നിന്റെ മലനിരകള്‍ .
ജബല്‍ അക്ളറിലെ
ഗുഹാമുഖങ്ങളില്‍ മുട്ടിവിളിച്ചാലൊ,
അയമോദകക്കാടുകളില്‍ മേയുന്ന
ആട്ടിന്‍ പറ്റങ്ങളെ തൊട്ടു വിളിച്ചാലൊ,
കോട്ടകൊത്തളങ്ങളില്‍ കാത്തുസൂക്ഷിച്ച
നിന്റെ ചരിത്രസ്മാരകങ്ങള്‍
സംസാരിച്ചു തുടങ്ങുമായിരിക്കും?
അസ്സലിന്റെ മധുരവും
ബുഖൂറിന്റെ സുഗന്ധവും
നിന്റെ സംസ്കാരപൈതൃകം.
ഫലജിന്റെ സംശുദ്ധിയോടെ
ജനപഥങ്ങളിലൂടൊഴുകിപ്പരക്കുന്നതു
നിന്റെ കാരുണ്യസ്പര്‍ശം.
ഋതുഭേദത്തിന്റെ പച്ചപ്പിലും
പത്തരമാറ്റിന്റെ പവന് തിളക്കത്തിലും
കണ്ണുമഞ്ഞളിക്കാത്തൊരു ഖഞ്ചറിന്റ
കരളുറപ്പുകൂടിയുണ്ടാകുമ്പോൾ
നിന്നെ ബദുവെന്നു പരിഹസിച്ചവരുടെ
ഹൃദയങ്ങളിലാണ്
മരുഭൂമികള്‍ വളര്‍ന്നു വലുതാകുന്നത്.
റസ്താക്ക്.. നിന്റെ മനസ്സിനുള്ളിലെ
നന്മയുടെ ആഴങ്ങളറിയണമെങ്കില്‍
മുന്നിലേക്കായാലും പിന്നിലേക്കായാലും
നടന്നുതീര്‍ക്കേണമവരിനിയും
ശതവര്‍ഷം കാതങ്ങള്‍ .
റസ്താക് (ഒമാനിലെ ഒരു മലയോര പട്ടണം)
ജിറാദ്/ഒമാനില്‍ കാണപ്പെടുന്ന ഒരുതരം വലിയ പ്രാണി. ബിലാദ്/ഗ്രാമം. ജബല്‍ അക്ളര്‍/അതിമനോഹരമായ ഒരു പര്‍വ്വത പ്രദേശം.ഒമാനിലെ കാശ്മീരെന്നും പറയാം. അസ്സല്/തേന്‍. ബുഖൂര്‍/കുന്തിരിക്കം. ഫലജ്/ഒമാനിലെങ്ങും കാണപ്പെടുന്ന ഒരിക്കലും വറ്റാത്ത ഉറവകള്‍.ഖഞ്ചര്‍/ വിശേഷാവസരങ്ങളില്‍ ഒമാനികള്‍ അണിയുന്ന അരപ്പട്ടയും കത്തിയും.ഒമാന്റെ ദേശീയ ചിഹ്നം.ബദു/ (മരുവാസി)കാടന്‍.
13 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
yasmin@nattupacha.com
ഉദാ:-ജിറാദ്,ബിലാദ്,അസ്സൽ,ബുഖൂറ്
ആശംസകൾ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ