ഒരു നെരിപ്പോടിന്‍റെ നേര്‍പ്പതിപ്പ്



ല്ലനടപ്പിനു നമ്മളുണ്ടാക്കിയ
നാട്ടുവഴികളിപ്പോള്‍
നായാട്ടുസംഘങ്ങളുടെ
ദേശീയപാതകള്‍ .
ടിപ്പറിനും റിപ്പറിനും
ഒരേ വേഗം 
തമിഴനും തെലുങ്കനും
ഒരേ ഭാവം
മലയാളിക്കും മലയാഴം.
മലമറിച്ചും, പുഴയരിച്ചും
വയല്‍ നിറച്ചും മലയാലം.

ബംഗാളിയും ബീഹാറിയും
ക്വാറികളില്‍ ഭായീ ഭായീ
ഇരുട്ടില്‍ നിരത്തുമുറിച്ചാല്‍
കഴുത്തറുക്കുന്ന ക്യാഹെ ഭായി.
കൊടികളുടെ നാല്‍ക്കവലകളില്‍
കോഴിപ്പോരും ചേരിപ്പോരും.
മലയോളം വളരും പലരും
മഞ്ഞുപോലുരുകും ചിലരും.
   
പകല്‍ വണ്ടികള്‍ വൈകുന്തോറും
പാളം തെറ്റുന്ന കാലുകളില്‍
പുലരുംവരെ പിന്തുടരപ്പെടും
പാവങ്ങളില്‍ പാവങ്ങള്‍ .
വഴികളരിച്ചുപെറുക്കിയൊരു
വനസ്പര്‍ശം തിരിച്ചറിയുമ്പോള്‍
ഇരയിരിക്കുന്ന കൂട്ടില്‍ ചിലര്‍
വലവിരിച്ചു കഴിഞ്ഞിരിക്കും.

(വഴിക്കണ്ണുമായ് കാത്തിരുന്ന
ഒരമ്മമനസ്സിന്..        
ഒരു നെരിപ്പോടിന്‍റെ 
നേര്‍പ്പതിപ്പാണിപ്പോഴവര്‍ )

നല്ലനടപ്പിനുള്ള വഴികളില്‍
നാമെപ്പോഴും നടുവിലോടും.          
നരച്ച തലക്കകത്തപ്പോഴുമൊരു 
നഗരത്തിന്‍റെ തിരക്കും കാണും. 
 

16 coment�rios :

നല്ലനടപ്പിനു നമ്മളുണ്ടാക്കിയ
നാട്ടുവഴികളിപ്പോള്‍
നായാട്ടുസംഘങ്ങളുടെ
ദേശീയപാതകള്‍
ഒരു നാടുമുഴുവൻ ഒരു നെരിപ്പോടാവുകയാണ്, കവിത ചില ഷോട്ടുകളിലൂടെ അത് കാണിച്ചു തരുന്നുണ്ട്, നന്നായി
വഴിക്കണ്ണുമായ് കാത്തിരുന്ന
ഒരമ്മമനസ്സിന്..

ഒരു നെരിപ്പോടിന്‍റെ
നേര്‍പ്പതിപ്പാണിപ്പോഴവര്‍!

നന്നായി!
"ഇരയിരിക്കുന്ന കൂട്ടില്‍ ചിലര്‍
വലവിരിച്ചു കഴിഞ്ഞിരിക്കും."
ഈ വരികളിലാണ്‌ ഇന്നിന്റെ വർത്തമാനങ്ങൾ
കലികാലം എന്ന് കേട്ടിട്ടില്ലേ...അതാണിപ്പോഴത്തെ അവസ്ഥ. കവിത നന്നായി ബോധിച്ചു.
വഴിക്കണ്ണുമായ് കാത്തിരുന്ന അമ്മമനസ്സിലിപ്പോൾ നെരിപ്പോടില്ല.... ഒന്നുമില്ല. കവിത ഉള്ളിൽ തട്ടി.
കാലോചിതമായ രചന, നമുക്കെന്തു ചെയ്യാന്‍ ആവും
അതേ.....നായാട്ടു സംഘങ്ങളുടെ ദേശീയപാതകള്‍.........
നന്നായിരിക്കുന്നു.....(പിന്നെ എനിക്കാ ക്യാഹെ ഭായ് .....മാത്രം കല്ലായി തോന്നി..)
വഴിക്കണ്ണുമായ് കാത്തിരുന്ന ആ അമ്മക്കിനി കാത്തിരിക്കണ്ടല്ലോ!
നന്നായി അവതരിപ്പിച്ചു. ശരിക്കും
മുഹമ്മദേ,,താങ്കള്‍ ഇതുവരെ ബ്ലോഗില്‍ എഴുതിയ കവിതകളില്‍ ആര്‍ജ്ജവം ഉണ്ടെന്നു എനിക്ക് തോന്നിയ കവിത ഇത് തന്നെയാണ്..ശക്തമായ വരികള്‍ ...ആശംസകള്‍
മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്റെ മുന്നില്‍ തുറന്നു കാണിക്കാവുന്ന കവിത...

ഗംഭീരം....
പകല്‍ വണ്ടികള്‍ വൈകുന്തോറും
പാളം തെറ്റുന്ന കാലുകളില്‍
പുലരുംവരെ പിന്തുടരപ്പെടും

നല്ല കവിത. ശ്രദ്ധയിൽപെടാൻ വൈകിപ്പോയി.
ആശംസകൾ
നല്ല കവിത.........പക്ഷേ പ്രവാസത്തില്‍ നമ്മളും ഇതേ നിഴല്‍പ്പാടില്‍ ആണ്
നാമെപ്പോഴും നടുവിലോടും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply