ഒരുപാട്
പെരുമഴ പെയ്താലും പാട്
പുര പെയ്താലതിലേറെ പാട്
പുറത്തറിയും മുറിപ്പാട്.
ഒരുപിടിയരിയുടെയന്നം
അതു വച്ചുവിളമ്പുന്ന ജന്മം
അരി വെന്തുതീരാനും പാട്
അകം വെന്താലാറാനും പാട്.
ഒരു പനി കൂടെയുണ്ടെന്നും
മറുപടി വായിലുണ്ടെന്നും
പണിതരുമ്പോളൊരുപാട്
പണം തരുമ്പോള്‍ വഴിപാട്
ഒരു പൊന്നിന് ചിരിയുണ്ട് കാതില്‍
ഒരു കോടിക്കസവുണ്ട് നെഞ്ചില്‍
പുര നിറഞ്ഞോളെന്നു പേര്
തല തിരിഞ്ഞോളല്ല,നേര്.
വല്ലോരും വന്നാലും ചോദ്യം
നല്ലോരു വന്നാലും ചോദ്യം
എന്തു കൊടുക്കുമെന്നാദ്യം
എല്ലാം കൊടുക്കുവാന്‍ മോഹം.
ചോദ്യങ്ങള്‍ പുരവട്ടം ചുറ്റും
ഉത്തരം പലവട്ടം മുട്ടും.
ഉത്തരം കാണുമ്പോള്‍ ഞെട്ടും
ഉള്ളിലെ കെട്ടെല്ലാം പൊട്ടും.
ഒരുമുഴം കയറപ്പോള്‍ കണ്ണില്‍
ഒരു ഭയം കടലോളമുള്ളില്‍
വീണ്ടും വിചാരമുദിക്കും,ഒരു
വിശ്വാസമുള്ളില്‍ പുതുക്കും
ഇഹലോകം വാടകവീട്
പരലോകമെന്‍ തറവാട്.
21 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
ആദ്യനായി വാഴിച്ചു...
ഇസ്ടാമായി ഒരുപാട്
ഇത്രേം എഴുതിയതിനു ശേഷാണ് കവിത കണ്ടത്...ഞാന്‍ കുറച്ചൂടെ സീരിയസ് ആവെണ്ടിയിരുന്നു...അത്രയ്ക്ക് നന്നായിരിക്കുന്നു ഈ വരികള്‍...
വാടകവീട്ടിലെന്തെല്ലാം സഹിക്കണം!
കവിതയും പുതുമയും ഇഷ്ടമായി
ജീവിച്ചു തീർക്കുമീ പ്രാണനുയരുവോളം
വിലപ്പെട്ട വായനക്ക് എല്ലാവര്ക്കും നന്ദിയറിയിക്കട്ടെ.
ശ്രീദേവിയും,ശ്രീനാഥന്‍ സാറും..എടുത്തെഴുതിയപ്പോഴാണ് മനസ്സിലായത്,വരികളില്‍ ഒരര്ത്ഥശങ്കക്കിടവരുന്നു എന്ന്..ഒരുമുഴം കയറിന്റെ ചിന്തയില്‍ നിന്നും മനസ്സ് പിന്‍വാങ്ങുന്നത് പരലോകത്തേക്കുറിച്ച ഒരു കടലോളം പോന്ന ഭയപ്പാട് കൊണ്ടാണ്.ഇഹലോകത്തില്‍ അങ്ങിനെ പൊരുതി ജയിക്കാന്‍ ഈ പരലോകഭയം ഒരു വിശ്വാസിയെ സഹായിക്കുമെന്നാണെന്റെ അഭിപ്രായവും.
മനോഹരമായ വരികൾ..
ആശംസകൾ..
''അന്യേഷിപ്പിന് കണ്ടെത്തും''
:)
പ്രാസബദ്ധം, താളബദ്ധം, കാവ്യാംശസമ്ര്ദ്ധം.
നന്നായി.
ദൈവവിശ്വാസം തുണയാകുന്നെങ്കിൽ തുണയാകേണ്ടത് ഇങ്ങനെയാണ് മനുഷ്യന്..
വായിച്ച് വളരെ സന്തോഷം തോന്നി.
ജയരാജന് വടക്കയില്‍
ആശംസകളോടെ..
ഇനിയും തുടരുക..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ