കാക്കത്തോട്ടിലെ കഥകള്‍
പഞ്ഞക്കര്‍ക്കിടകത്തില്‍
ഞങ്ങളുടെ പട്ടിണിവയറ്റില്
ഉമ്മ താളം കൊട്ടി പാടി..
കഥ കഥ കസ്തൂരി..
കണ്ണന് ചിരട്ട വില്ലൂരി..
കാക്കത്തോട്ടിലെ മീനിന്..
പല്ലില്ല..മുള്ളില്ല...
പാട്ടിനു വലിയുമ്മയേക്കാള്‍
പ്രായമുള്ളത് കൊണ്ടായിരിക്കണം
ഉമ്മ കണ്ണ് നിറച്ചു
പാടുന്നതിന്റെ കാരണം.
കാക്കത്തോട്ടിലന്നു നിറച്ചും
വെള്ളമുണ്ടായിരുന്നു.
വെള്ളത്തില്‍ നിറച്ചും
മീനും നീര്‍ക്കോലിയും.
പനയും വാഴയും തീര്‍ത്ത
തടയണയില്‍ എപ്പോഴും
പഞ്ചവാദ്യവും പക്കമേളവും.
പൂട്ടി വലഞ്ഞ പോത്തുകളെയിറക്കി
വെള്ളം കലക്കുന്ന വാപ്പുട്ടിക്ക.
കയങ്ങളില്‍ മുങ്ങി കണ്ണനും
കരുതലയും പിടിക്കുന്ന മുത്തുക്ക.
പരല്‍ മീന്‍ കൊത്തിപ്പൊങ്ങും
പൊന്മകള്ക്കൊപ്പം
പറന്നു പോകുന്ന ഉച്ച.
അതിനിടയില്‍ അടവക്കാട്ടെ അമ്മ മുതല്‍
ഹാജ്യാരുടെ ഉമ്മ വരെ ഹാജര്‍
അഞ്ഞൂറ്റൊന്നിന്റെ ഒരു
സോപ്പു കഷണം കൊണ്ട്
ഉമ്മ ഞങ്ങളയെല്ലാം
അലക്കി വെളുപ്പിക്കും .
[കാക്കത്തോട്ടിലെ മീനിനു
നല്ല ഒന്നാന്തരം
മുള്ളുണ്ടായിരുന്നുവെന്നതിനു
അവിടെ നന്നാണ് തെളിവ്.
ഒപ്പമുള്ള അമ്മമാരും ഉമ്മമാരും
കുട്ടികളെ കുളിപ്പിക്കെ പറയുന്നതു
ചെക്കന് കാക്കാത്തോട്ടിലെ മീന്‍ മുള്ളുപോലെ
ആയിത്തീര്‍ന്നല്ലോ എന്നാണ് ]
കഥയില്‍ വിളമ്പിയ മീന്‍കറിക്കൊപ്പം
കാലിയാകുന്ന കഞ്ഞിപ്പാത്രം കണ്ടു
വീണ്ടും ആ കണ്ണുകള്‍ നനയും..
വറ്റെല്ലാം ഊറ്റി വച്ചു ബാക്കിയുള്ളതില്‍
ഉള്ളിച്ചമ്മന്തി കലക്കി ഉമ്മ മോന്തും.
വിളമ്പിയതില്‍ പാതിയെങ്കിലും
വാപ്പ എന്നും ബാക്കി വക്കും.
കല്ല് കടിക്കും ഉമ്മയുടെ വാക്കുകളില്‍
അത് മുഴോനും തിന്നാര്ന്നീലെ ങ്ങക്ക്..
ഇന്ന് കാക്കത്തോട്ടില്‍ മീനില്ല.
കഴിഞ്ഞ മഴയ്ക്ക് വന്ന ഇത്തിരി
കലക്കവെള്ളത്തില്‍ ഒഴുകിയെത്തിയത്
പ്ലാസ്റ്റിക്ക് കുപ്പി,കവര്‍ , ചപ്പു ചവര്‍
കൊക്കാട്ടിച്ചിറയിലതിന്റെ
നാറുന്ന കഥകള്‍ ..
പോത്തുകളെപ്പോലെ ഞങ്ങള്‍
നടന്നുണ്ടാക്കിയ വഴികളെല്ലാം
പഞ്ചായത്ത് വന്നു വീതി കൂട്ടി.
അതില്‍ നടന്നു പോകുന്നവരുടെ
മനസ്സിലേക്കിപ്പോള്‍
പട്ടണത്തെക്കാള് ദൂരം.
കഥകള്‍ പങ്കുവച്ച ഒരു തലമുറയുടെ
നിത്യ ദുരിതവാര്ദ്ധക്യ ദുഃഖത്തോടെ
കാക്കത്തോട്.. ഒലിച്ചു കൊണ്ടിരിക്കുന്നു
കഥകള്‍ പറഞ്ഞു ചിരിക്കാത്ത
വരും തലമുറയ്ക്ക്
കാക്കതൂറിയ ഒരു സ്മാരകമായി
ഉപ്പിണിപ്പാടത്ത് അതിന്റെ
കാണാപ്പാഠം.
2 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
pazhaya kalathinte....
hridaya thudippukal......
ഹാജ്യാരുടെ ഉമ്മ വരെ ഹാജര്‍....... .................
...........
Nalloru vaayanaanubhavam.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ