കണക്കു പുസ്തകം


  • ണക്കിന്റെ പുസ്തകത്തില്‍ 
  • തുറക്കപ്പെടുമ്പോഴാണ്,
  • കണ്ണുകള്‍ കൈവിട്ടു പോവുക.
  • കള്ളികളില്‍ ഒതുങ്ങാത്തവ
  • കയര്‍ പൊട്ടിക്കുമ്പോള്‍    
  • വണ്ടിക്കണക്കിനുണ്ടാവും വട്ടപ്പൂജ്യം.

  • വള്ളിപുള്ളികളിട്ടാലും
  • വാലും തലയും വയ്ക്കാത്തത്
  • വരവു ചിലവു കണക്ക്.  
  • വിക്സിന്‍റെ വില കേട്ടാല്‍    
  • (വി)ശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കില്‍  
  • ചുക്കും കുരുമുളകും കൊണ്ട്
  • വിട്ടു പോവാത്ത ചുറ്റിക്കണക്ക്.

  • പ്രാക്കും പരിശോധനയും
  • പ്രാതലാക്കുമ്പോള്‍ സുഖംകിട്ടും,
  • അതിന്‍റെ ആശുപത്രിക്കണക്കില്‍ 
  • പ്രമേഹം..പ്രഷര്‍ 
  • പന്നിപ്പനി..ചിക്കന്‍ഗുനിയ 
  • പറഞ്ഞു പരത്താന്‍ പറ്റിയ കണക്കാണ്.

  • മടക്കിയ മഴക്കുട പോലെ    
  • ഇരിക്കുന്നിടം പെയ്യുന്നതാണ്
  • നരച്ച മനക്കണക്ക്.
  • കുപ്പി പൊട്ടിച്ചതും കുടുംബം വെളുപ്പിച്ചതും  
  • ഒറ്റക്കണക്ക്.
  • തുപ്പലും തൂറലും ആഘോഷമാക്കുമ്പോള്‍
  • തുടര്‍ന്നങ്ങോട്ട് നാറ്റക്കണക്ക്.

  • അക്കങ്ങളിലൊന്നും അവസാനിക്കാതെ
  • ഒരു നടുക്കമായ്‌ അകത്തു കിടക്കും  
  • ചില അഴിമതിയുടെ കണക്കുകള്‍ .
  • പടിക്കു പുറത്താക്കിയാലും    
  • പരാതിയില്ലാത്ത പട്ടിണിക്കണക്കുകള്‍ 
  • പാരാസിറ്റമോളിന്‍റെ ചിരിക്കുള്ളിലെല്ലാം
  • പലിശക്കണക്കുകള്‍ 
  • പുതുക്കിയ നിരക്കില്‍  പ്രദര്‍ശിപ്പിക്കുന്നവയാണ്
  • പ്രണയത്തിന്‍റെയും
  • പണയത്തിന്‍റെയും കണക്ക്.

  • വിറ്റാല്‍ വരവൊന്നും കാണില്ല
  • വിവാഹക്കണക്കിന്
  • ദുര്‍വിധിയുടെ കണക്കിലുണ്ടാകും
  • വന്‍ ചതിക്കുഴികള്‍ 

  • കണക്ക് പുസ്തകം അടച്ചു കഴിഞ്ഞാലും
  • കളം വിട്ടുപോവാത്തവയുണ്ട്.
  • അത് കണ്ണീര്‍ക്കണക്കുകള്‍ 
  • കാലഹരണപ്പെടാത്തവയാണ് ചില 
  • ചോരക്കണക്കുകള്‍ ..

  • കയ്യും കണക്കുമില്ലാത്തതും ഉണ്ട് 
  • അതാണ് ദൈവം കണക്കാക്കിയത്.
  •  
  •  
  •  
  •  
  •  
  •  

4 coment�rios :

എല്ലാ കണക്കുകളും ഒടുവില്‍ ശരിയാക്കുന്നത് ദൈവം മാത്രം .....

ആശംസകള്‍ ....
മുഹമ്മദിക്കാ, ഇതാണ് വര്‍ത്തമാന കവിത. അഭിനന്ദനങ്ങള്‍ ഇനിയും എഴുതണം.

ക്വാട്ടിയാല്‍ എല്ലാവരിയും ക്വാട്ടണം,അത്രയ്ക്കു നന്നു.

"പുതുക്കിയ നിരക്കില്‍ പ്രദര്‍ശിപ്പിക്കുന്നവയാണ്,
പ്രണയത്തിന്‍റെയും പണയത്തിന്‍റെയും കണക്ക്."
കൊള്ളാം കവിത.
good one.. i am going through your lines...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Cancel Reply