വെളുത്ത കാക്ക
മണ്ണിലും മഴയിലും കുളിച്ച്
ഒരാലും ചുവട്ടിലുണ്ട് ഒരാളും.
കുപ്പിവെള്ളത്തിന്റെ കുപ്പിയിലും,
കുണ്ടിലാണ്ട കണ്ണിലും, ഒട്ടും
വെള്ളവും വെളിച്ചവുമില്ലാതെ,
ഒരാഴ്ച്ച രണ്ടാഴ്ചയായത്രെ;
ഒരേയിരിപ്പും കിടപ്പും.
ഒന്നു കൊടുത്താലും കഴിക്കില്ലെന്ന്
ഓട്ടോക്കാരില്‍ സംസാരം.
രണ്ടു കൊടുത്താലെങ്കിലും
ഇന്നു വല്ലതും നടക്കും.
ഒരു വെള്ളക്കുപ്പായത്തിനുള്ളില്‍
വഴി തെറ്റി വന്നപോലുണ്ട്, ചിരി.
കണ്ടാലറിയാം ആളൊരു "കാക്ക"
വണ്ടീം വലയ്ക്കും
പോണ്ടിക്കായെന്നൊരു താക്കീതും
കൂട്ടം കൂടി കണ്ടു നില്‍ക്കുന്നുണ്ട് .
അമ്പതിന്റെ നോട്ടു മാറ്റിയെടുത്തു
കിട്ടിയ കുപ്പിവെള്ളവും റൊട്ടിയും
കുത്തിയിരിക്കുന്നു,
മുന്നിലുള്ള കുത്തഴിഞ്ഞ
മുണ്ടുടുപ്പിച്ചു;
ഒട്ടുമുക്കാലും നരച്ചവന്റെ
ജട മാറ്റി,മുഖം പുറത്തെടുത്തു,
റൊട്ടി മുറിച്ചു കൊടുക്കുന്നുണ്ട്.
തിന്നാന്‍ മടിച്ച തലയുയര്‍ത്തി
ചിരിയോടെ ടോ..ടോ..തിന്നെടോ
ആട്ടിയകറ്റുന്നുണ്ട് വിശറിക്കയ്യാല്‍
ഈച്ചക്കൂട്ടത്തെ
ഒരു പത്തു വട്ടമെങ്കിലുമിങ്ങനെ.
(വശം കെട്ടു കാണും
കണ്ടു നില്ക്കുന്നവര്).
കുപ്പിവെള്ളം ഇറ്റിയിറ്റിറങ്ങിയ
ചങ്കിലൂടെ റൊട്ടി താണുപോയ വഴി
ഒട്ടിയ വയറ്റില്‍ ഒരു എന്‍എച്ച് പോലെ.
കുണ്ടില്‍ കിടന്നു തിളങ്ങുന്നുണ്ട് കണ്ണുകള്‍
ചുണ്ടില്‍ കുടിവച്ച കുഴഞ്ഞ ചോദ്യം.
"അല്ലപ്പാ..ഇങ്ങള് ആരാ.."
വഴി കണ്ടെത്തിയ ധൃതിയില്‍
ഉത്തരം മറന്നു പോയതാവാം.
അല്ലെങ്കിലീ ചോദ്യം സ്വയം തൊടുത്തു
കാക്ക പറന്നു പോയതാകാം.
മുഷിഞ്ഞ കീറത്തുണിയില്‍ എത്ര
മുഖം തുടച്ചിട്ടും പോകാത്തൊരെച്ചില്‍
ച്ചുണ്ടില്‍ പറ്റിപ്പിടിച്ചൊരു ചോദ്യം.
ഇരുന്നും കിടന്നും ചികയുന്നുണ്ട്
ഇടം കൂടി നില്ക്കുന്ന മുഖങ്ങളില്‍.
കണ്ണെത്താവുന്ന
കാതങ്ങള്‍ താണ്ടുന്നുണ്ട്
കയറിയിറങ്ങുന്ന വണ്ടികള്‍
തിരയുന്നുണ്ട്
അകക്കണ്ണില്‍ കണ്ട കൊടികളില്‍
ആള്‍പ്പൊക്കത്തില്‍ ചിരിക്കും
ചിന്ഹങ്ങളില്‍
അക്കൂട്ടത്തില്‍..
ഇക്കൂട്ടത്തിലടയാളത്തില്‍
കിടന്നലയുന്നുണ്ടയാള്‍ .
ഉത്തരം കിട്ടാതൊടുവില്‍
പല കണ്ണകളില്‍ ചോദ്യം
വായിച്ചു വലയുന്നുണ്ട്!
ഉത്തരം കിട്ടാതൊടുവില്‍
മനസ്സ് ആലിന് കൊമ്പത്തു
തൂങ്ങിക്കിടന്നാടുന്നുണ്ട്.
2 coment�rios :
Social Media Icons 2
ജനപ്രിയ പോസ്റ്റുകൾ
-
അവര്‍ക്കു ചുറ്റും ഇരുട്ടുണ്ടായിരുന്നു. എങ്കിലും ദൂരെ നക്ഷത്രങ്ങള്‍ മിന്നുന്ന ഒരു ആകാശവും ഉണ്ടായിരുന്നു. മുഖത്തോടു മുഖം നോക്കി ഒരു നിഴല്‍...
-
പുല്ലു മേഞ്ഞ ഒരു കുടില്‍ മരത്തടികളും ഓടകളും അതിനു ചുമരുകള്‍ തിരിച്ചിട്ടുണ്ട്. നിലം ചെമ്മണ്ണു കൊണ്ടു മെഴുകിയിട്ടുണ്ട്. മൂപ്പന് ഒരു തടുക...
-
തൃ ശൂരിലെക്കോ വടക്കാഞ്ചേരിയിലേക്കോ ഉള്ള യാത്രയില്‍ വരവൂര്‍ കഴിഞ്ഞ് രണ്ടുമൂന്നു വളവുകള്‍ തിരിഞ്ഞാല്‍ , കണ്ണുകള്‍ ഒരു വീട് അന്വേഷിക്കും. നാല്പ...
-
അ തിസുന്ദരമായ ഒരു പ്രഭാതത്തില്‍ ആ കുടിലില്‍ നിന്നും ആദ്യം കേട്ടത് പാത്തുവെന്ന കണ്ണുകാണാത്ത പെണ്‍കുട്ടിയുടെ നിലവിളിയാണ്. ഉമ്മാ…. ന്റ...
-
പ ള്ളിപ്പറമ്പില്‍ നിന്നിറങ്ങി ഉപ്പിണിപ്പാടത്തെ തോട്ടുവരമ്പിലൂടെ കയറിവരുന്ന ജിന്നുകളേയും റൂഹാനികളേയും കണ്ടപ്പോള്‍ കുട്ടിക്കമ്മുവിന്റെ ആടുക...
-
ഊം .. നിനക്കെന്താ വേണ്ടത്..? തട്ടാന്റെ ചോദ്യം ഒന്നു കൂടി കര്‍ക്കശമായി. ഒരു പുഞ്ചിരിയോടെ അവന് പറഞ്ഞു: ഒരു മുത്തു വില്ക്കാന് വന്നതാണ്.. മ...
-
അ വര് മരുത്വാമലയെ ലക്ഷ്യമാക്കി നടന്നു. ചുവന്ന വെളിച്ചം മാത്രം ഒളിച്ചു കളിക്കുന്ന ആകാശത്തിന്റെ താഴെയുള്ള ഏതോ ഒരു നീല താഴ്വാരയിലേക്കാ...
-
ആ അവസ്ഥയില്‍ തങ്ങള്‍ എത്തിയത് കള്ളന് ഒട്ടും പിടിച്ചിട്ടില്ല. അതിന്റെ കലിയാണ് കാണുന്നത്. തന്റെ കള്ളി വെളിച്ചത്തായിപ്പോയാലോ എന്ന ഒരു പേടിയു...
-
പ്ര ഭാതം. കലീബ യാത്ര പറയുകയാണ്. എല്ലാവരും നോക്കി നില്ക്കുമ്പോള് കലീബ തന്റെ ഭാണ്ഡം തുറന്നു. അതില്‍ നിന്നും ഒരു അറബന പുറത്തെടുത്തു. പിന്നെ ...
-
എ വിടെയൊ നിന്നും ഒരു ആരവം കേട്ടു തുടങ്ങിയപ്പോള്‍ അവന് നിന്നു. ഒരു കാട്ടുകടന്നലിന്റെ കൂട് ഇളകി വരികയാണല്ലോ എന്ന് സംശയിച്ചു കൊണ്ട് കുറച്ചു ന...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ